നഗരങ്ങളിലായാലും ചെറുപട്ടണങ്ങളിലായാലും ഗ്രാമങ്ങളിലായാലും സുരക്ഷ ഒരു പ്രധാന ആശങ്കയാണ്. മോഷണങ്ങളും അതിക്രമങ്ങളും വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ നിങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വീടിന്‍റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഒരു മാർഗ്ഗമാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. ഏത് ക്യാമറ സ്ഥാപിക്കണം, ഏത് തരം എന്നുള്ളത് ഒരു വലിയ ചോദ്യമാണ്.വയർലെസ് സിസിടിവി ക്യാമറകൾ അതിന് ഒരു ഉത്തരവുമാണ്. വീടിന് സുരക്ഷ നൽകുന്നതിൽ വയർലെസ് സിസിടിവി ക്യാമറകൾക്ക് പ്രധാന പങ്കുണ്ട്. ഏറ്റവും മികച്ചതും ഫലപ്രധമായതുമാണ്.
വീടിന്‍റെ സുരക്ഷ വർധിപ്പിക്കുന്നതിനായി ടിപി-ലിങ്ക് ടാപ്പോ 360° സ്മാർട്ട് ക്യാമറ തിരഞ്ഞെടുക്കൂ. ഈ വയർലെസ് സിസിടിവി ക്യാമറ ക്രിസ്റ്റൽ ക്ലിയർ 1080p വീഡിയോ റെക്കോർഡിങ് നൽകുന്നു. ഇത് നിങ്ങളുടെ താമസസ്ഥലത്തിന് ഹൈ-ഡെഫനിഷൻ നിരീക്ഷണം ഉറപ്പാക്കുന്നു. 360 ഡിഗ്രി പാൻ, ടിൽറ്റ് സൗകര്യം എല്ലാ ഭാഗങ്ങളും കാണാൻ സഹായിക്കുന്നു. കൂടാതെ, അഡ്വാൻസ്ഡ് നൈറ്റ് വിഷൻ ഉള്ളതുകൊണ്ട് രാവും പകലും ഈ ക്യാമറയെ വിശ്വസിക്കാം. ചലനങ്ങൾ തിരിച്ചറിയുമ്പോൾ മോഷൻ ഡിറ്റക്ഷൻ നിങ്ങൾക്ക് അറിയിപ്പുകൾ നൽകും. അതുപോലെ, ശബ്ദവും വെളിച്ചവുമുള്ള അലാറം സംവിധാനം അനാവശ്യ സന്ദർശകരെ അകറ്റി നിർത്താൻ സഹായിക്കുന്നു.
ബിൽറ്റ്-ഇൻ മൈക്രോഫോണും സ്പീക്കറും വഴി ടു-വേ ഓഡിയോ ഉപയോഗിച്ച് നിങ്ങൾക്ക് സംസാരിക്കാനും കേൾക്കാനും സാധിക്കും. അലക്സയുമായി യോജിച്ച് പ്രവർത്തിക്കുന്നതിനാൽ ഈ ക്യാമറ എളുപ്പത്തിൽ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കും.
സവിശേഷതകൾ:
അൾട്രാ-ഹൈ-ഡെഫനിഷൻ നിരീക്ഷണത്തിനായി ടിപി-ലിങ്ക് ടാപ്പോ സി 210 360° 3MP ഫുൾ HD Wi-Fi സെക്യൂരിറ്റി ക്യാമറ ഏറ്റവും മികച്ച ഒരു തിരഞ്ഞെടുപ്പാണ്. ഈ ക്യാമറ ക്രിസ്റ്റൽ ക്ലിയർ 3MP റെസല്യൂഷനിൽ റെക്കോർഡ് ചെയ്യുന്നു. കൂടാതെ, ഇത് വളരെ വിശദമായ ദൃശ്യങ്ങളും നൽകുന്നു. 360 ഡിഗ്രി ഹൊറിസോണ്ടൽ റേഞ്ച്, അഡ്വാൻസ്ഡ് നൈറ്റ് വിഷൻ, മോഷൻ ഡിറ്റക്ഷൻ എന്നിവയുള്ളതിനാൽ ഇത് സമഗ്രമായ നിരീക്ഷണം ഉറപ്പാക്കുന്നു.
ക്യാമറയിൽ ശബ്ദവും വെളിച്ചവും ഉള്ള അലാറങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 256GB വരെ ശേഷിയുള്ള മൈക്രോ SD കാർഡ് ഉൾപ്പെടെ സുരക്ഷിതമായ സ്റ്റോറേജ് ഓപ്ഷനുകൾ നൽകുന്നു.
സവിശേഷതകൾ:
യാതൊരു ആശങ്കയുമില്ലാതെ വാങ്ങാൻ സാധിക്കുന്ന, സമഗ്രമായ നിരീക്ഷണം ഉറപ്പാക്കുന്ന ഒന്നാണ് ടിപി-ലിങ്ക് ടാപ്പോ 4MP 2K QHD ഔട്ട്‌ഡോർ സിസിടിവി സെക്യൂരിറ്റി വൈഫൈ സ്മാർട്ട് ക്യാമറ. ഈ സ്മാർട്ട് ക്യാമറയിൽ അലക്സാ ഇന്‍റഗ്രേഷൻ, വെതർപ്രൂഫ് ഡിസൈൻ, ഫുൾ-കളർ സ്റ്റാർലൈറ്റ് നൈറ്റ് വിഷൻ, ടു-വേ ഓഡിയോ തുടങ്ങിയ നിരവധി ഫീച്ചറുകൾ ലഭ്യമാണ്.
512GB വരെ SD സ്റ്റോറേജിൽ ദൃശ്യങ്ങൾ സൂക്ഷിക്കാനാകും. ദീർഘകാലാടിസ്ഥാനത്തിൽ ടിപി-ലിങ്കിന്‍റെ വിശ്വാസ്യതയിൽ നിങ്ങൾക്ക് പൂർണ്ണമായി ആശ്രയിക്കാവുന്നതാണ്.
സവിശേഷതകൾ:
കാണാനും സംസാരിക്കാനുമുള്ള (View & Talk) കഴിവുകൾ, മോഷൻ അലേർട്ട് നോട്ടിഫിക്കേഷനുകൾ, നൈറ്റ് വിഷൻ എന്നീ സവിശേഷതകളാൽ സബന്നമാണ് സിപി പ്ലസ് 3 എംപി സ്മാർട്ട് വൈ-ഫൈ സിസിടിവി ക്യാമറ. അകത്തോ പുറത്തോ സമഗ്രമായ നിരീക്ഷണത്തിനായി 360°പാൻ & ടിൽറ്റ് സൗകര്യങ്ങളുള്ള സിപി പ്ലസ് 3 എംപി ഫുൾ HD സ്മാർട്ട് വൈ-ഫൈ സിസിടിവി ക്യാമറയാണിത്. അതിനാൽ നിങ്ങൾക്ക് എപ്പോഴും കാര്യങ്ങൾ അറിയാനും ജാഗ്രത പാലിക്കാനും സാധിക്കും. 128GB വരെ SD കാർഡ് സപ്പോർട്ടോടുകൂടിയ സൗകര്യപ്രദമായ സ്റ്റോറേജുമുണ്ട്. കൂടാതെ, അലക്സാ, ഓക്കെ ഗൂഗിൾ എന്നിവയുമായി യോജിപ്പിച്ച് പ്രവർത്തിക്കുന്നതിനാൽ ശബ്ദ കമാൻഡുകൾ ഉപയോഗിക്കാനും സാധിക്കും.
ബിൽറ്റ്-ഇൻ ഫങ്ഷൻ വഴി ഉപയോക്താക്കൾക്ക് ടു-വേ ടോക്കിലും ഏർപ്പെടാം. കുറഞ്ഞ വെളിച്ചത്തിൽ ദൃശ്യപരത മെച്ചപ്പെടുത്തുന്ന 10 മീറ്റർ IR ദൂരവും ഇതിനുണ്ട്.
സവിശേഷതകൾ:
MI Xiaomi വയർലെസ് ഹോം സെക്യൂരിറ്റി ക്യാമറ 2i ഉപയോഗിച്ച് നിങ്ങളുടെ വീടിന്‍റെ സുരക്ഷ വർധിപ്പിക്കാം. ഈ ക്യാമറ AI പവർഡ് മോഷൻ ഡിറ്റക്ഷനോടുകൂടിയ ഫുൾ HD ചിത്രം നൽകുന്നു. 360 ഡിഗ്രി പനോരമ വ്യൂ എല്ലാ കോണുകളും കവർ ചെയ്യുകയും, ഇൻഫ്രാറെഡ് നൈറ്റ് വിഷൻ കുറഞ്ഞ വെളിച്ചത്തിലും വ്യക്തമായ ദൃശ്യങ്ങൾ നൽകുകയും ചെയ്യുന്നു. ടു-വേ ഓഡിയോ ഫീച്ചർ തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാകും. കൂടാതെ ടോക്ക്-ബാക്ക് ഫീച്ചർ കൂടുതൽ സൗകര്യം നൽകുന്നു.
എളുപ്പമുള്ള ഇൻസ്റ്റാളേഷനും ലാപ്ടോപ്പുകളുമായുള്ള കോംപാറ്റിബിലിറ്റിയും ഇതിന്‍റെ വലിയ സവിശേഷതയാണ്.
സവിശേഷതകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.