ആപ്പിൾ ഐഫോൺ 16e സ്വന്തമാക്കാം കൂടുതൽ വിലക്കിഴിവിൽ

പുതിയ ഐഫോൺ വാങ്ങാൻ കാത്തിരുന്നവർക്ക് ഇതാണ് ഏറ്റവും നല്ല അവസരം. ഐഫോൺ 16eക്ക് ആമസോൺ വലിയ വിലക്കിഴിവ് നൽകുന്നു. 10,300 വരെ കുറവ്. ഈ മോഡലിന് ഇതുവരെ ലഭിച്ച ഓഫറുകളിൽ ഏറ്റവും മികച്ച ഒന്നാണിത്. നിങ്ങളുടെ നിലവിലുള്ള ഫോൺ അപ്‌ഗ്രേഡ് ചെയ്യാനോ അല്ലെങ്കിൽ ആദ്യമായി ഒരു ഐഫോണിലേക്ക് മാറാനോ ആലോചിക്കുന്നുണ്ടെങ്കിൽ, ഈ ഡീൽ തീർച്ചയായും പരിഗണിക്കേണ്ടതാണ്. ഈ ഓഫറിനെക്കുറിച്ചുള്ള വിവരങ്ങളും ഇത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും താഴെ നൽകുന്നു.

ആപ്പിൾ ഐഫോൺ 16e

ഐഫോൺ 16e ഇന്ത്യയിൽ പുറത്തിറക്കിയത് 59,900 രൂപക്കാണ്. നിലവിൽ ആമസോൺ ഈ സ്മാർട്ട്ഫോണിന് 6,300 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് നൽകുന്നു. അതോടെ വില ₹53,600യായി കുറയും. അതുപോലെ, ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, എസ്.ബി.ഐ ക്രെഡിറ്റ് കാർഡ്, കോട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചുള്ള ഇ.എം.ഐ ഇടപാടുകൾക്ക് 4,000 അധിക കിഴിവ് ലഭിക്കും.
ഇതുകൂടാതെ, നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ കൂടുതൽ വിലക്കിഴിവ് നേടാനും സാധിക്കും. നിങ്ങളുടെ പഴയ ഫോണിന്‍റെ മോഡലും നിലവാരവും അനുസരിച്ച് എക്സ്ചേഞ്ച് മൂല്യം വ്യത്യാസപ്പെടും. ഈ ഓഫറുകൾ പ്രയോജനപ്പെടുത്തി ഐഫോൺ 16e മികച്ച വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

സവിശേഷതകളും ഫീച്ചറുകളും

എ18 ചിപ്പിന്‍റെ വേഗമേറിയ പ്രകടനം, ആപ്പിൾ ഇന്‍റലിജൻസ്, മികച്ച ബാറ്ററി ലൈഫ്, 48 എം.പി 2-ഇൻ-1 ക്യാമറ സിസ്റ്റം (24MP ഫോട്ടോകൾ, പക്ഷേ ഉയർന്ന റസല്യൂഷൻ ഷോട്ടുകൾക്കായി 48MP മോഡിലേക്ക് മാറാൻ കഴിയും) എന്നിവ ഉൾക്കൊള്ളുന്നു. ഓട്ടോഫോക്കസുള്ള 12MP ട്രൂ ഡെപ്ത് ക്യാമറയുമുണ്ട്.
ഡിസ്പ്ലേ 6.1 ഇഞ്ച് വലുപ്പമുള്ള OLED പാനലാണ് ഇതിനുള്ളത്. ഇത് 60Hz റീഫ്രഷ് റേറ്റ് നൽകുന്നു. ആപ്പിളിന്‍റെ A18 ചിപ്‌സെറ്റ് ആണ് ഈ ഫോണിനും ഉപയോഗിച്ചിരിക്കുന്നത്. അലുമിനിയം ഫ്രെയിമിലാണ് ഇതിന്‍റെ ഡിസൈൻ നിർമ്മിച്ചിരിക്കുന്നത്. ഫെയ്സ് ഐഡി ഫീച്ചറും IP68 സർട്ടിഫിക്കേഷനും ഇതിന്‍റെ പ്രധാന സവിശേഷത. (IP68 സർട്ടിഫിക്കേഷൻ എന്നാൽ, പൊടിപടലങ്ങളെയും വെള്ളത്തെയും പ്രതിരോധിക്കാൻ കഴിയും.) 8GB റാം ആണ് ഐഫോൺ 16eയിൽ വരുന്നത്.

ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകൾ: ഇമേജ് പ്ലേഗ്രണ്ട്, ജെൻമോജി, ചാറ്റ്ജിപിടി ഇന്‍റഗ്രേഷൻ, റൈറ്റിങ് അസിസ്റ്റന്‍റ് ടൂളുകൾ. 

Tags:    
News Summary - You can get the Apple iPhone 16e at a greater discount now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.