ആരോഗ്യം സ്മാർട്ടാക്കുന്ന സ്മാർട്ട് റിങ്ങുകളാണ് ഇന്ന് താരം. സാധാരണ മോതിരമായി വിരലിലണിയാവുന്ന സ്മാർട്ട് റിങ്ങുകൾ ആരോഗ്യത്തെ കൃത്യമായി നിരീക്ഷിച്ച് ജീവിതശൈലി മെച്ചപ്പെടുത്തുന്നു. ഡിസ്‌പ്ലേ ഇല്ലാത്തതിനാൽ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ലഭ്യമാകുക. ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ ഉൽപ്പന്നം ഇന്ന് വിപണി കീഴടക്കിക്കഴിഞ്ഞു.
2025ലെ ഏറ്റവും മികച്ച സ്മാർട്ട് റിങ് ഏതെക്കെ എന്ന് നേക്കാം:
ഏറ്റവും പ്രചാരമുള്ളതും മികച്ചതുമായ സ്മാർട്ട് റിങ്ങുകളിൽ ഒന്നാണ് ഔറ റിങ് 4. ഹൃദയമിടിപ്പ്, ഉറക്കത്തിന്‍റെ ഘട്ടങ്ങൾ, സമ്മർദ്ദം, ശരീര താപനില, രക്തത്തിലെ ഓക്സിജൻ തുടങ്ങിയ നിരവധി ആരോഗ്യ വിവരങ്ങൾ ഇത് കൃത്യമായി ട്രാക്ക് ചെയ്യുന്നു. ഔറ ആപ്പിലെ ലളിതമായ യൂസർ ഇന്‍റർഫേസ്, ഡാറ്റകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കും.ഈ റിങ്ങിന് സ്ക്രീൻ ഇല്ലാത്തതുകൊണ്ട്, ഡാറ്റയും മെട്രിക്സും കാണുന്നതിന് നിങ്ങൾ കാര്യമായ സമയം ഔറ ആപ്പിൽ ചെലവഴിക്കേണ്ടിവരും.
മുമ്പത്തെ ഔറ റിങ് ജെൻ 3 പുറത്തിറങ്ങിയതിനുശേഷം ആപ്പ് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇതിലെ ഹോം സ്ക്രീനിൽ നിങ്ങളുടെ സജ്ജീകരണം (readiness), ഉറക്കം, പ്രവർത്തനം, സമ്മർദ്ദം എന്നിവയുടെ സ്കോറുകൾ ഒറ്റനോട്ടത്തിൽ കാണാനാകും. ഔറ റിങ് ജെൻ 3യെക്കാൾ മെച്ചപ്പെടുത്തലുകൾ ഔറ റിങ് 4ൽ ഉൾപ്പെടുന്നു. 8 ദിവസം വരെ ബാറ്ററി ലൈഫും, പൂർണ്ണമായും ടൈറ്റാനിയം കൊണ്ടുള്ള നിർമ്മിതിയും ഇതിന്‍റെ പ്രധാന സവിശേഷതകളാണ്. എല്ലാ ഫീച്ചറുകളും ഉപയോഗിക്കാൻ പ്രതിമാസ സബ്സ്ക്രിപ്ഷൻ ആവശ്യമാണ്.
സബ്സ്ക്രിപ്ഷൻ ഇല്ലാതെ ഉപയോഗിക്കാവുന്ന മികച്ച സ്മാർട്ട് റിങ്ങാണിത്. ഭാരം കുറഞ്ഞതും (2.4 - 3.6 ഗ്രാം) സൗകര്യപ്രദവുമാണ്. ഹൃദയമിടിപ്പ്, ചർമ്മത്തിലെ താപനില, പ്രവർത്തനം, വ്യായാമങ്ങൾ, സമ്മർദ്ദം തുടങ്ങിയ കാര്യങ്ങൾ ഇത് ട്രാക്ക് ചെയ്യുന്നു. 6 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കും.
ഉറക്കവും സമ്മർദ്ദവും ട്രാക്ക് ചെയ്യുന്നതിൽ ഇത് മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
പ്രധാനമായും അത്‌ലറ്റുകളെയും കായികക്ഷമതയിൽ ശ്രദ്ധിക്കുന്നവരെയും ലക്ഷ്യം വെച്ചാണ് അമേസ്ഫിറ്റ് ഹെലിയോ റിങ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വളരെ ഭാരം കുറഞ്ഞതും (ഏകദേശം 4 ഗ്രാം) ടൈറ്റാനിയം അലോയ് ഉപയോഗിച്ച് നിർമിച്ചതുമാണ്. സബ്സ്ക്രിപ്ഷൻ ആവശ്യമില്ല എന്നതാണ് ഇതിന്‍റെ ഒരു വലിയ ആകർഷണം.
ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ, സമ്മർദ്ദം, ഉറക്കം തുടങ്ങിയ ആരോഗ്യ വിവരങ്ങൾ ഇത് നിരീക്ഷിക്കുന്നു. എന്നാൽ, ബാറ്ററി ലൈഫ് (3-4 ദിവസം) മറ്റ് ചില റിങ്കങ്ങുകളെ അപേക്ഷിച്ച് കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.