സമീപ വർഷങ്ങളിൽ ഗെയിമിങ് ഫോണുകളുടെ ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഗെയിമിങ് ഫോണുകൾ എന്നത് സാധാരണ സ്മാർട്ട്‌ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, മൊബൈൽ ഗെയിമിങ് അനുഭവം പരമാവധി മികച്ചതാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള പ്രത്യേകതരം ഫോണുകളാണ്.ഉയർന്ന നിലവാരമുള്ള ഗെയിമുകൾ തടസ്സങ്ങളില്ലാതെ കളിക്കാൻ ഈ ഫോണുകൾ സഹായിക്കുന്നു.30,000 രൂപയ്ക്ക് താഴെ വില നല്‍കേണ്ട, പ്രൊസസിങ് കരുത്തും ക്യാമറ കരുത്തുമുള്ള അഞ്ച് സ്മാർട്ട് ഫോണുകൾ പരിചയപ്പെടാം...
30,000 രുപക്കുള്ളിൽ വരുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ് ജിടി 30 പ്രോ 5ജി. ഈ ഫോണിന് 6.78 ഇഞ്ചും 1.5K (1,224×2,720 പിക്സൽസ്) അമോലെഡ് ഡിസ്‌പ്ലേയുമാണ്. 144Hz റിഫ്രഷ് റേറ്റ്, 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 2160Hz ടച്ച് സാംപ്ലിങ് റേറ്റ് വരുന്നു. MediaTek Dimensity 8350 Ultimate ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. കൂടാതെ, 12GB വരെ LPDDR5X റാമും 256GB UFS 4.0 ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്.ഫോണിന്‍റെ പിൻഭാഗത്ത് Infinix ഒരു സൈബർ ഡിസൈൻ 2.0യും RGB ലൈറ്റിങ്ങും നൽകിയിട്ടുണ്ട്. ഈ RGB ലൈറ്റിങ് ഇൻ-ഗെയിം ഇവന്‍റുകൾ, ചാർജിങ് സ്റ്റാറ്റസ്, കോളുകൾ എന്നിവയോട് പ്രതികരിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ, ഗെയിമിങ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി Xboost AI, Esports Mode, ZoneTouch Master, AI Image Stabilisation തുടങ്ങിയ നിരവധി AI പിന്തുണയുള്ള ഫീച്ചറുകളും ഇതിലുണ്ട്.
520Hz റെസ്പോൺസ് റേറ്റുള്ള GT ഷോൾഡർ ട്രിഗറുകളും ഈ ഫോണിന്‍റെ ഒരു പ്രധാന സവിശേഷതയാണ്.ക്യാമറയുടെ കാര്യത്തിൽ, Infinix GT 30 Pro 5Gക്ക് ഡ്യുവൽ റിയർ ക്യാമറ യൂനിറ്റാണുള്ളത്. ഇതിൽ 108 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കായി 13 മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്. 45W വയേർഡ്, 30W വയർലെസ് ചാർജിങ് പിന്തുണയുള്ള 5,500mAh ബാറ്ററിയാണ് ഈ ഫോണിന് കരുത്ത് പകരുന്നത്.
പ്രധാന സവിശേഷതകൾ
ഗെയിമർമാർക്ക് ഒരു മികച്ച തിരഞ്ഞെടുപ്പാണ് ഐക്യുഒ നിയോ 10 ആർ എന്ന ഈ ഹാൻഡ്‌സെറ്റ്. ഇതിന് 6.78 ഇഞ്ച് (1,260 x 2,800 പിക്സൽസ്) AMOLED സ്ക്രീൻ ആണുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 4,500nits പീക്ക് ബ്രൈറ്റ്നസ്, 300Hz ടച്ച് സാംപ്ലിങ് റേറ്റ്, HDR10+ പിന്തുണ എന്നിവ ഈ ഡിസ്പ്ലേയുടെ സവിശേഷതകളാണ്. ഫോണിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ്. Adreno 735 GPU, 12GB വരെ LPDDR5X റാം, 256GB വരെ UFS 3.1 ഓൺബോർഡ് സ്റ്റോറേജ് എന്നിവയുമായി ഇത് ബദ്ധിപ്പിച്ചിട്ടുണ്ട്. അഞ്ച് മണിക്കൂർ വരെ സ്ഥിരമായി 90 ഫ്രെയിംസ് പെർ സെക്കൻഡ് (fps) നൽകാൻ ഇതിന് കഴിയുമെന്ന് അവകാശപ്പെടുന്നു.
നീണ്ട ഗെയിമിങ് സെഷനുകളിൽ കാര്യക്ഷമമായ താപ വിസർജ്ജനത്തിനായി 6,043mm സ്ക്വയർ വേപ്പർ ചേമ്പറും ഇതിലുണ്ട്. കൂടാതെ, അൾട്രാ ഗെയിം മോഡ് (Ultra Game Mode), ബിൽറ്റ്-ഇൻ fps മീറ്റർ, 4D ഗെയിം വൈബ്രേഷൻ (4D Game Vibration), AI ഗെയിം വോയിസ് ചേഞ്ചർ (AI Game Voice Changer) തുടങ്ങിയ ഗെയിമിങ് ഫീച്ചറുകളോടെയാണ് ഫോൺ വരുന്നത്.ക്യാമറ വിഭാഗത്തിൽ, ഇതിന് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ആണുള്ളത്. സോണി IMX882 സെൻസറുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടറും ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. ഐക്യുഒ നിയോ 10 ആറിൽ 6,400mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇത് 80W വയേർഡ് ഫാസ്റ്റ് ചാർജിങ്ങാണ്.
പ്രധാന സവിശേഷതകൾ
പോക്കോ എക്സ് സീരീസ് നിരയിലെ ഉയർന്ന വിലയുള്ള മോഡലാണ് പോക്കോ എക്സ് 7 പ്രോ സ്മാർട്ട്‌ഫോൺ. ഇതിന് 6.73 ഇഞ്ച് 1.5K ഫ്ലാറ്റ് അമോലെഡ് (Flat AMOLED) സ്ക്രീനാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റും ഈ ഡിസ്പ്ലേയുടെ സവിശേഷതകളാണ്.ഫോണിന് കരുത്ത് പകരുന്നത് MediaTek Dimensity 8400 Ultra പ്രോസസ്സറാണ്. കൂടാതെ, 12GB വരെ LPDDR5X റാമും 256GB UFS 4.0 ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്. ക്യാമറയുടെ കാര്യത്തിൽ, പോക്കോ എക്സ് 7 പ്രോൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് നൽകിയിരിക്കുന്നു.
സോണി LYT-600 സെൻസറോടുകൂടിയ 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്.90W ഹൈപ്പർചാർജ് (HyperCharge). 6,550mAh ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്.
പ്രധാന സവിശേഷതകൾ
ഒരു ഗെയിമിങ് സ്മാർട്ട്‌ഫോണായി നേരിട്ട് പരസ്യം ചെയ്യപ്പെടുന്നില്ലെങ്കിലും, ഇന്ത്യയിൽ 30,000 രൂപയിൽ താഴെ പരിഗണിക്കാൻ പറ്റിയ ഒരു നല്ല ഓപ്ഷൻ തന്നെയാണ് വൺപ്ലസ് നോർഡ് 4. ഇതിന് 6.74 ഇഞ്ച് 1.5K (1,240x2,772 പിക്സൽസ്) അമോലെഡ് (AMOLED) സ്ക്രീനാണുള്ളത്. 450ppi പിക്സൽ ഡെൻസിറ്റിയും 120Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേയുടെ സവിശേഷതകളാണ്. ഫോണിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ 7+ Gen 3 SoC ആണ്. 12GB വരെ LPDDR5X റാമും 256GB വരെ UFS 4.0 ഓൺബോർഡ് സ്റ്റോറേജും ഇതിൽ ലഭ്യമാണ്.ഗെയിം കളിക്കുമ്പോൾ മെച്ചപ്പെട്ട ഹാപ്റ്റിക് അനുഭവം നൽകുന്നതിനായി OnePlus Nord 4ൽ X-axis ലീനിയർ മോട്ടോർ (X-axis linear motor) ഘടിപ്പിച്ചിട്ടുണ്ട്.
ക്യാമറയുടെ കാര്യത്തിൽ, ഈ ഹാൻഡ്‌സെറ്റിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ആണുള്ളത്. 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയുമുണ്ട്. 100W SuperVOOC ഫാസ്റ്റ് ചാർജിങ്. 5,500mAh ബാറ്ററിയാണ് വൺപ്ലസ് നോർഡ് 4ൽ നൽകിയിരിക്കുന്നത്.
പ്രധാന സവിശേഷതകൾ
നത്തിങ് ഫോൺ 3എ പ്രോക്ക് 6.7 ഇഞ്ച് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റുമുണ്ട്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് അല്ലാത്ത ഉൽപ്പന്ന നിരയിലെ ആദ്യത്തെ 'പ്രോ' മോഡലാണിത്. സ്നാപ്ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 12GB വരെ റാമും 256GB വരെ ഓൺബോർഡ് സ്റ്റോറേജും ഇതിൽ ലഭ്യമാണ്. Nothing Phone 3a Proയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂനിറ്റാണുള്ളത്.
ഇതിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് 50 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 50W വയേർഡ് ഫാസ്റ്റ് ചാർജിങ്. 5,000mAh ബാറ്ററിയാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്.
പ്രധാന സവിശേഷതകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.