dalian
ബീജിങ്: വിദേശിയുമായി ശരിയല്ലാത്ത ബന്ധം പുലർത്തിയതായി തെളിഞ്ഞതോടെ ചൈനീസ് വിദ്യാർഥിനിയെ പുറത്താക്കി ചൈനീസ് യൂനിവേഴ്സിറ്റി. രാജ്യത്തിന്റെ ദേശീയ അന്തസ്സ് ഇല്ലാതാക്കിയതാണ് കാരണമായി പറയുന്നത്. ഒരു ഉക്രേനിയൻ വീഡിയോ ഗെയ്മറുമായി ബന്ധം പുർൽത്തിയതിനാണ് പെൺകുട്ടി നടപടി നേരിട്ടത്. ഇവർ രണ്ടുപേരും ഒന്നിച്ചുളള വീഡിയാ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് യൂനിവേഴ്സിറ്റി നടപടിയുമായി രംഗത്തുവന്നത്.
എന്നാൽ യൂനിവേഴ്സിറ്റിയുടെ നടപടിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നു. പെൺകുട്ടിയുടെ പേരുൾപ്പെടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് പുറത്താക്കൽ പ്രഖ്യാപിച്ചതോടെ യുവതിയെ പൊതുവേദിയിൽ അപമാനിക്കുകയായിരുന്നു യൂനിവേഴ്സിറ്റി എന്ന് വിമർശനമുയർന്നു. ഡാലിയൻ പോളിടെക്നിക് യൂനിവേഴ്സിറ്റിയാണ് നടപടിയെടുത്തത്.
പൊതുസമൂഹത്തിൽ സ്വകാര്യത വെളിപ്പെടുത്തപ്പെട്ട പെൺകുട്ടിയല്ല യഥാർഥത്തിൽ രാജ്യത്തിന്റെ അന്തസ്സ് ഇല്ലായ്മ ചെയ്തതെന്ന് ഒപ്പിനിയൻ കോളത്തിൽ ബീജിങിലെ പെക്കിങ് യൂനിവേഴ്സിറ്റി പ്രൊഫസർ സാവോ ഹോങ് കുറിച്ചു. പഴഞ്ചൻ സദാചാരവാദമാണ് യൂനിവേഴ്സിറ്റി ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറിക്കുന്നു.
ഡിസംബർ 16ന് നടന്ന സംഭവം നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയെന്നും യൂനിവേഴ്സിറ്റിയുടെ പൊതുധാർമകിത സംബന്ധിച്ച നിയന്ത്രണത്തിന്റെ ഭാഗമായാണ് നടപടിയെന്നും യൂനിവേഴ്സിറ്റി വിശദീകരിക്കുന്നു.
ഉക്രേനിയൻ വീഡിയോ ഗെയ്മറായ ഡാനിലോ സ്ലെങ്കോ ആണ് സംഭവത്തിലെ വില്ലൻ. സിയൂസ് എന്ന അപരനാമത്തിലാണ് ഇയാൾ അറിയപ്പെടുന്നത്. ഇ-സ്പേർട്സ് ടൂർണമെന്റിനായി ഇയാൾ ഷാങ്ഹായി സന്ദർശിച്ചിരുന്നു. ഇയാൾ ചൈനീസ് പെൺകുട്ടിയുമായുള്ള വീഡിയോ തന്റെ ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് 43,000 സബ്സ്ക്രൈബേഴ്സ് നിലവിലുണ്ട്.
സ്ലെങ്കോ വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകളും റെക്കോഡിങ്ങുകളും ഇപ്പോൾ ചൈനയിൽ വ്യാപകമായി പ്രചിരിക്കുയാണ്. ഇവർ രണ്ടുപേരും ഒരു ഹോട്ടിലിൽ വച്ചുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ ഷെയർ ചെയ്തതിൽ സ്ലെങ്കോ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.