മൂവാറ്റുപുഴ: ഗൃഹോപകരണവിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് കേരളക്കരയാകെ നെഞ്ചേറ്റിയ ബിസ്മി ഹോം അപ്ലയൻസസ് ഇന്റർനാഷണൽ ബ്രാൻഡുകളുടെ അവിശ്വസനീയ ശേഖരങ്ങളുമായി മൂവാറ്റുപുഴ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർ വശത്ത് പ്രവർത്തനമാരംഭിച്ചു. നഫീസ യൂസുഫ് ഉദ്ഘാടനം നിർവഹിച്ചു. നാല് പതിറ്റാണ്ടിലധികം വ്യാപാരപരിചയവും വിശ്വാസ്യതയും ഗൃഹോപകരണങ്ങളുടെ ഗുണമേന്മയും വിലക്കുറവും വില്‌പനാനന്തര സേവനവുമാണ് ബിസമി ഹോം അപ്ലയൻസസിന്റെ മുഖമുദ്ര.
ബിസ്മി മാനേജിങ് ഡയറക്ടര്‍ ഡോ. വി.എ. അഫ്‌സല്‍, ഡയറക്ടര്‍ വി.എ. അസര്‍ മുഹമ്മദ്, വി.വൈ സഫീന (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), എൽദോസ് എബ്രഹാം (മുൻ എം.ൽ.എ), ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, വൈസ് ചെയർപേഴ്സൺ സെനി ബിജു, അബ്ദുൽ ഹമീദ് (റിട്ട. ചീഫ് എഞ്ചിനീയർ), വ്യവസായ പ്രമുഖൻ ജോസ് കളരിക്കൽ (ഫസ്റ്റ് സെയിൽ), വി.യു സിദ്ധിഖ് (ഫസ്റ്റ് പർച്ചേസ്), ജോയ്‌സി മേരി (വാർഡ് കൗൺസിലർ) തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
മികച്ച വിൽപനാനന്തര സേവനത്തിൽ എന്നും ഒരുപടി മുന്നിൽ നില്ക്കുന്ന ബിസ്മി 45-ാമത്തെ വർഷത്തിലേക്ക് മുന്നേറുകയാണ്. ലോകോത്തര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾ ആകർഷകമായ വിലയിലും ഡിസ്കൗണ്ടുകളിലുമാണ് ബിസ്മി ഉപഭോക്താക്കൾക്കായി ഒരുക്കിയത്. ഉദ്ഘാടന ഓഫറുകൾ കൂടാതെ 3 ദിവസ്സം നീണ്ടുനിൽക്കുന്ന ഫ്രീഡം സെയിലും ഹോം അപ്ലയൻസസുകൾക്ക് വമ്പിച്ച വിലക്കുറവുമാണ് ബിസ്മി ഒരുക്കിയിട്ടുള്ളത്.
5490 രൂപ മുതൽ ടി.വികൾ, 6990 രൂപ മുതൽ വാഷിങ് മെഷീനുകൾ, മറ്റ് ഹോം അപ്ലയൻസസുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകളും ഓണം സ്പെഷ്യൽ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. മാനേജിങ് ഡയറക്ടർ ഡോ. വി.എ. അഫ്സൽ, മകൻ വി.എ. അസർ മുഹമ്മദും (ഡയറക്ടർ), വി. വൈ സഫീന (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍) എന്നിവരാണ് ബിസ്മിയുടെ അമരത്ത്. എറണാകുളത്ത് കലൂർ സ്റ്റേഡിയം, നെട്ടൂർ, അങ്കമാലി, കോതമംഗലം, തോപ്പുംപടി, കളമശ്ശേരി, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ, തൊടുപുഴ, കോഴിക്കോട് തൊണ്ടയാട്, കാഞ്ഞിരപ്പള്ളി, മലപ്പുറം, കോട്ടയം ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് ബിസ്മിയുടെ മറ്റ് ബ്രാഞ്ചുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.