ബിസ്മിയുടെ ഏറ്റവും പുതിയ ഷോറൂം മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ: നാലു പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ഗൃഹോപകരണ വിതരണ ശൃംഖലയായ ബിസ്മി ഹോം അപ്ലൈൻസ് ആൻഡ് ഇലക്ട്രോണിക്സിന്റെ പുതിയ ഷോറൂം മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശം നാളെ രാവിലെ 11ന് പ്രവർത്തനം ആരംഭിക്കുന്നു. മൂന്നു നിലകളിലായി പതിനായിരത്തിൽപരം സ്ക്വയർ ഫീറ്റുകളിലായാണ് ഷോറൂം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. വിശാലമായ കാർ പാർക്കിംഗ്,  ലോകോത്തര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾ തുടങ്ങിയവ ആകർഷകമായ വിലയിലും ഡിസ്കൗണ്ടുകളിലും ആണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

ഉദ്ഘാടന ദിവസം വിസിറ്റ് ആൻഡ് വിൻ ഓഫറുകളിൽ കൂടി ഷോറൂം സന്ദർശിക്കുന്നവർക്ക് ഓരോ മണിക്കൂറുകളിലും നറുക്കെടുപ്പ് വഴി ഹോം അപ്ലൈൻസ്, സ്മോൾ അപ്ലൈൻസ്, ക്രോക്കറി എന്നിങ്ങനെ വിവിധ സമ്മാനങ്ങൾ നൽകുന്നതാണ്. വമ്പൻ ഡിസ്കൗണ്ടുകളും മറ്റ് സമ്മാനങ്ങളുമായി ഓണം സ്പെഷ്യൽ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. മികച്ച വിൽപ്പനാന്തര സേവനത്തിൽ മുന്നിൽ നിൽക്കുന്ന ബിസ്മി 45ാം വർഷത്തിലേക്ക് മുന്നേറുകയാണ്.

നാല് പതിറ്റാണ്ടിലധികം വ്യാപാര പരിചയവും വിശ്വാസതയും ഗൃഹോപകരണങ്ങളുടെ ഗുണമേന്മയും വിലക്കുറവും വിൽപ്പനാനന്തര സേവനവുമാണ് ബിസ്മി ഹോം അപ്ലയൻസസിന്റെ മുഖമുദ്ര. കമ്പനി നൽകുന്ന വാറണ്ടിക്ക് പുറമേ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് ചെലവ് കുറഞ്ഞ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭ്യമാണ്. ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടറിഞ്ഞ് അവർക്ക് പുതിയൊരു ഷോപ്പിംഗ് അനുഭവം നൽകുവാൻ പ്രാവീണ്യം നേടിയവരാണ് സെയിൽസ് അംഗങ്ങൾ. 45 വർഷം മുമ്പ് യൂസഫ് വലിയവീട്ടിൽ അടിത്തറ ഇട്ട ബിസ്മിയുടെ അമരത്ത് ഇപ്പോൾ ഡോ. വി.എ. അഫ്സൽ (മാനേജിംഗ് ഡയറക്ടർ), മകൻ വി.എ. അസർ മുഹമ്മദ് (ഡയറക്ടർ),നഫീസ യൂസഫ് (ഡയറക്ടർ),വി.വൈ. സഫീന(എക്സിക്യൂട്ടീവ് ഡയറക്ടർ) എന്നിവരുമാണ്.

എറണാകുളത്ത് കലൂർ സ്റ്റേഡിയം, നെട്ടൂർ, അങ്കമാലി, കോതമംഗലം, തോപ്പുംപടി, കളമശ്ശേരി, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ, തൊടുപുഴ, കോഴിക്കോട് തൊണ്ടയാട്, കാഞ്ഞിരപ്പള്ളി, മലപ്പുറം, ഈരാറ്റുപേട്ട, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് ബിസ്മിയുടെ  മറ്റു ബ്രാഞ്ചുകൾ.

Tags:    
News Summary - Bismi's new show room at Muvattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.