അയിഷ ജോയിസിന് നാഷനൽ ഓവർസീസ് സ്കോളർഷിപ്പ്

അയിഷ ജോയിസിന് നാഷനൽ ഓവർസീസ് സ്കോളർഷിപ്പ്. സ്കോട്ട്ലൻഡിലെ എഡിൻബറോ യൂനിവേഴ്സിറ്റിയിൽ സോഷ്യൽ ആന്ത്രോപോളജിയിൽ ഏകവർഷ എം.എസ്.സി പഠനത്തിനായി 56 ലക്ഷം രൂപയുടെ നാഷനൽ ഓവർസീസ് സ്കോളർഷിപ്പാണ് അയിഷ ജോയിസിന് ലഭിച്ചത്.

അശോകാ യൂനിവേഴ്സിറ്റിയിൽ നിന്നും നാലു വർഷ ബി.എ. ഓണേഴ്‌സ് കോഴ്സ് 98.25% മാർക്കോടെയാണ് അയിഷ വിജയിച്ചത്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ഇന്റർനാഷനൽ സ്കൂളിലും ലെക്കോൾ ചെമ്പക ഇന്റർനാഷനൽ സ്കൂളിലുമായിരുന്നു സ്കൂൾ പഠനം. ഉഷ ജോയിസ്, ഷാജി ജോസ് എന്നിവരാണ് മാതാപിതാക്കൾ.

Tags:    
News Summary - Aisha Joyce awarded National Overseas Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.