കൃഷ്ണാംഗി മെശ്രാം
ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷക എന്ന പദവി സ്വന്തമാക്കി ഇന്ത്യക്കാരി. വെസ്റ്റ് ബംഗാൾ സ്വദേശിനി കൃഷ്ണാംഗി മെശ്രാമാണ് 21 വയസ്സിൽ ഈ നേട്ടം കൈവരിച്ചത്. ജൂൺ 18നാണ് മെശ്രാം ഓപ്പൺ യൂണിവേഴ്സ്റ്റിയിൽ നിന്ന് നിയമ ബിരുദം നേടിയത്. ഈ ചരിത്ര നേട്ടത്തിനൊപ്പം മെശ്രാം ലോ സൊസൈറ്റി ഗസറ്റിന്‍റെ ഫസ്റ്റ് കോപ്പിയിലും ഇടം പിടിച്ചു.
അഭിഭാഷകയാകണമെന്ന് ഏറെ ആഗ്രഹിച്ച മെശ്രാമിന്‍റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നത് 15ാം വയസ്സിലാണ്. കുടുംബത്തെ വിട്ടുനിൽക്കാൻ താൽപ്പര്യമില്ലാതിരുന്നതിനാൽ മെശ്രാം ഇംഗ്ലണ്ടിലെ മിൽട്ടൺ കെയ്ൻസ് ഓപ്പൺ യൂനിവേഴ്സിറ്റിയിൽ ബിരുദത്തിന് ചേർന്നു.
18ാം വയസ്സിൽ ബിരുദം പൂർത്തിയാക്കിയ ഉടൻ തന്നെ മെശ്രാം സിങ്കപ്പൂരിലെ ഒരു നിയമ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിപ്പിച്ചു. ആ ജോലിയാണ് മൂന്നുവർഷം കൊണ്ട് തനിക്ക് അഭിഭാഷക പദവി നേടി തന്നതെന്ന് മെശ്രാം പറയുന്നു. കരിയറിൽ അടുത്ത പടവുകൾ കയറാനുള്ള ശ്രമത്തിലാണ് ഈ പ്രായം കുറഞ്ഞ അഭിഭാഷക. അഭിഭാഷക വൃത്തിയിൽ സ്പെഷ്യലൈസേഷൻ എടുത്ത് ബിസിനസ് മേഖലക്ക് വേണ്ടി സേവനം നൽകാനാണ് തനിക്ക് താൽപ്പര്യമെന്ന് മെശ്രാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.