തലശ്ശേരി: കേരള കോഓപറേറ്റിവ് ഹോസ്പിറ്റൽ ഫെഡറേഷന്റെ കീഴിൽ തലശ്ശേരി നെട്ടൂരിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് നഴ്സിങ് ബി.എസ് സി നഴ്സിങ്, എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും കോഓപറേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ബി.പി.ടി, ബി.എസ് സി എം.എൽ.ടി, ബി.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി, എം.പി.ടി കോഴ്സുകളിലേക്കും പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
സയൻസ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. നഴ്സിങ് കോഴ്സുകളുടെ അപേക്ഷകൾ www.collegeofnursingthalassery.com ലൂടെയും മറ്റു പാരാമെഡിക്കൽ കോഴ്സുകളുടെ അപേക്ഷകൾ www.cihsthalassery.com ലൂടെയുമാണ് സമർപ്പിക്കേണ്ടത്. അപേക്ഷഫീസ് ഓൺലൈനായി അടക്കണം.
എം.എസ് സി നഴ്സിങ്, എം.പി.ടി കോഴ്സുകൾക്ക് 1200 രൂപയും മറ്റു കോഴ്സുകൾക്ക് 1000 രൂപയുമാണ് അപേക്ഷഫീസ്. ബി.എസ് സി നഴ്സിങ്ങിന് ആഗസ്റ്റ് 23 വരെയും മറ്റു പാരാമെഡിക്കൻ കോഴ്സുകൾക്ക് ആഗസ്റ്റ് 21 വരെയും അപേക്ഷിക്കാം.
ഫോൺ: 04902351501, 2351535, 2350338, 9476886720, 9605656898.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.