സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) ഗ്രേഡ് എ, ബി ജനറൽ സ്പെഷലിസ്റ്റ് സ്കീമിൽ ഓഫിസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ ജനറൽ സ്ട്രീം: ശമ്പള നിരക്ക് 44,500-1,00,000 രൂപ. ഒഴിവുകൾ 50
യോഗ്യത: ബിരുദം (കോമേഴ്സ് (ഇക്കണോമിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ/എൻജിനീയറിങ്) 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. അല്ലെങ്കിൽ സി.എ/സി.എം.എ/സി.എസ്/ സി.എഫ്.എ അല്ലെങ്കിൽ എം.ബി.എ/പി.ജി.ഡി.എം (ഏതെങ്കിലും വിഷയത്തിൽ രണ്ടുവർഷത്തെ ഫുൾടൈം കോഴ്സ്) അവസാന വർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തിൽ കുറയാതെ ഓഫിസർ പദവിയിൽ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 30 വയസ്സ്. മാനേജർ ഗ്രേഡ് ബി-ജനറൽ ആൻഡ് സ്പെഷൽ ലിസ്റ്റ് സ്ട്രീം: ശമ്പള നിരക്ക് 55,200-1,15,000 രൂപ. ഒഴിവുകൾ -സ്ട്രീം ജനറൽ 11 സ്ട്രീം ലീഗൽ- ഒഴിവ് എട്ട്.
ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) എ.ഐ/എം.എൽ ഓട്ടോമേഷൻ/ഫുൾസ്റ്റാക്ക് ആപ്ലിക്കേഷൻ ഡവലപ്മെന്റ്/സെക്യൂരിറ്റി/ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ് വർക്ക്) ഒഴിവുകൾ ഏഴ്.
തസ്തികകളും സെലക്ഷൻ നടപടികളും അടങ്ങിയ വിജ്ഞാപനം https://www.sidbi.in ൽ. അപേക്ഷാ ഫീസ് 1100 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 175 രൂപ. ഓൺലൈനിൽ ആഗസ്റ്റ് 11നകം അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.