ഗാസിപൂർ: ഒമ്പതാം ക്ലാസുകാരൻ സീനിയർ വിദ്യാർഥിയെ കുത്തിക്കൊലപ്പടുത്തി. ഉത്തർപ്രദശിലെ ഗാസിപൂർ ജില്ലയിൽ സ്വകാര്യ സ്കൂളിലാണ് സംഭവം. ക്ലാസുകൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വിദ്യാർഥിക്ക് നേരെ ആക്രമണമുണ്ടായത്. പത്താം ക്ലാസ് വിദ്യാർഥിയായ ആദിത്യ വർമ്മ എന്ന 15 വയസ്സുകാരനെയാണ് വിദ്യാർഥി കുത്തിക്കൊലപ്പെടുത്തിയത്.
സ്‌കൂളിൽ കൊണ്ടുവന്ന കത്തി ഉപയോഗിച്ചാണ് കൊല നടത്തിയെതെന്ന് പൊലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച മറ്റ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
‘ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. ചില വിദ്യാർഥികൾ ശുചിമുറിയിൽ പോയിരുന്നു. ഞങ്ങൾ എല്ലാവരുമായും സംസാരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് സംഭവം നടന്നതെന്ന് കണ്ടെത്താനും ഉചിതമായ നടപടി സ്വീകരിക്കാനും ശ്രമിക്കും’ ഗ്യനേന്ദ്ര നാഥ് പറഞ്ഞു.
മരിച്ച വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തെ ദുരന്തമെന്നാണ് പ്രിൻസിപ്പൾ വിശേഷിപ്പിച്ചത്. സ്‌കൂൾ മാനേജ്‌മെന്റ് ഈ വിഷയത്തിൽ നടപടി ആലോചിച്ചുവരികയാണെന്നും പ്രിൻസിപ്പൽ അർച്ചന തിവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.