ദ്രൗപതി, സുരേന്ദ്ര
ഭോപ്പാൽ: സ്ത്രീധന പരാതി നൽകുമെന്ന യുവതിയുടെ ഭീഷണിയെ ഭയന്ന് കുടുംബം കൂട്ട ആത്മഹത്യ ചെയ്തു. ദ്രൗപതി എന്ന യുവതിയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയത്. യുവതിയുടെ അവിഹിത ബന്ധം അവസാനിപ്പിക്കണമെന്ന് ഭർത്താവ് മനോഹർ ലോധി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഭീഷണി. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം.
ഭർത്താവ് മനോഹർ ലോധി (45), അമ്മ ഫൂൽറാണി (70), മകൾ ശിവാനി (18), 16 വയസ്സുള്ള മകൻ എന്നിവരാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ യുവതിയെയും കാമുകൻ സുരേന്ദ്രയെയും പൊലീസ് അറസ്റ്റ് ചെയ്തു.
‘മനോഹർ ലോധിയുടെ ഭാര്യ ദ്രൗപതിക്ക് മനോഹറിന്റെ ബാല്യകാല സുഹൃത്ത് കൂടിയായ സുരേന്ദ്ര എന്ന വ്യക്തിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. യുവതിയുടെ ബന്ധം മകൾ കണ്ടെത്തുകയും തുടർന്ന് മനോഹറിനെ അറിയിക്കുകയും ചെയ്തു. ബന്ധം ഉപേക്ഷിക്കണെന്ന് കുടുംബം ദ്രൗപതിയോട് ആവശ്യപ്പെട്ടെങ്കിലും യുവതി ബന്ധത്തിൽനിന്ന് പിന്മാറാൻ തയ്യാറായില്ല. കുടുംബത്തിനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസ് നൽകുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന്’ അന്വേഷണത്തിൽ വ്യക്തമായി.
യുവതിയുടെ നിരന്തര ഭീഷണി കുടുംബാംഗങ്ങളുടെ മാനസികനില തകർത്തെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചെതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.