അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പും കൂടി പ്രഖ്യാപിച്ചു. അയാൾ തയ്ചുവെച്ച സ്ഥാനാർഥിക്കുപ്പായം ചേലിൽ അണിഞ്ഞു. അധികാര ഹുങ്കിൽ പറഞ്ഞതും ചെയ്തതും എല്ലാം ഏറ്റവും നല്ല രീതിയിൽ മേക്കപ്പ് ഇട്ട് വെളുപ്പിച്ചു. നിഷ്കളങ്കമായ പുഞ്ചിരിയുമായി അയാൾ പൊതുജന മധ്യത്തിലേക്കിറങ്ങി. അപ്രതീക്ഷിതമായ കോരിച്ചൊരിയുന്ന മഴയിൽ മുഖത്തെ ചായങ്ങൾ എല്ലാം ഒലിച്ചിറങ്ങാൻ തുടങ്ങി.
ഒലിച്ചുപോകും തോറും വീണ്ടും വീണ്ടും മുഖത്ത് ചായം തേക്കാൻ അയാളും അണികളും പണിപ്പെട്ടു. ചായം തേക്കും, മഴ അത് ഒലിപ്പിച്ചുകളയും. ഇതിങ്ങനെ തുടർന്നുകൊണ്ടേയിരുന്നു. അയാളും കൂട്ടാളികളും ഏറെ വിഷമത്തിലായി. മേക്കപ്പുകൾ ഒലിച്ചുപോകുന്നു, മായ്ക്കാൻ ശ്രമിക്കുന്നതെല്ലാം തെളിഞ്ഞുവരുന്നു.
പേമാരിയായി പെയ്തിറങ്ങുന്നതെല്ലാം അയാളുടെ തന്നെ മുൻ വാക്കുകളും പ്രവൃത്തികളും നീരാവിയായി പൊങ്ങി ജനഹൃദയങ്ങളിൽ അടിഞ്ഞുകൂടിയ കാർമേഘങ്ങൾ ആയിരുന്നു എന്ന് അയാൾ അറിഞ്ഞില്ല. അയാൾ സ്വയമറിയാതെ ദൈവത്തെ വിളിച്ചുപോയി. ദൈവമേ, ഈ കോരിച്ചൊരിയും മഴ ഒന്ന് അവസാനിപ്പിക്കണേ, വെളുക്കാൻ തേച്ച എന്റെ മുഖത്തെ ചായം എല്ലാം മാഞ്ഞുപോകുന്നു. എന്റെ മുഖം ഒന്ന് മിനുക്കണം. ഈ തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.