നിലാമഴ നനഞ്ഞുനിന്നൊരു രാത്രിയിൽ
തഴുകിക്കടന്നുപോയൊരു കാറ്റിന്
നിന്റെ ഗന്ധമുണ്ടായിരുന്നു!
മരുഭൂമിയിൽ കാറ്റുവരച്ചിട്ട
മണൽചിത്രത്തിന്
നിന്റെ രൂപമുണ്ടായിരുന്നു
നീല ജലാശയങ്ങൾക്ക്
നിന്റെ കരതലങ്ങളുടെ തണുപ്പ്
ഓർമകൾക്ക്
നിന്റെ നിശ്വാസങ്ങളുടെ ഉഷ്ണം
മരുഭൂമിയിലെ തീവണ്ടിയാത്രയിൽ
പിറകോട്ടോടി മറഞ്ഞ മണൽകാലങ്ങൾക്ക്
നിന്നിലേക്കുള്ള,
അപ്രാപ്യമായൊരു പ്രണയദൂരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.