ഫർസാന
കൊല്ലം: ഈ വർഷത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരത്തിന് ഫർസാനയുടെ ‘എൽമ’ എന്ന നോവൽ അർഹമായി. 25,052 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. ജോർജ് ഓണക്കൂർ, എം.ജി.കെ. നായർ, ചവറ കെ.എസ്. പിള്ള എന്നിവരായിരുന്നു വിധികർത്താക്കൾ.
പ്രശസ്ത നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർഥം യുവഎഴുത്തുകാർക്കായി നൽകുന്നതാണ് പുരസ്കാരം. ഹനീഫിന്റെ 19ാം ചരമവാർഷിക ദിനമായ ആഗസ്റ്റ് അഞ്ചിന് കൊല്ലം പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ഗാനരചയിതാവും കവിയുമായ വയലാർ ശരത് ചന്ദ്രവർമ പുരസ്കാരദാനം നിർവഹിക്കും. ചൈനയിൽ സ്ഥിരതാമസമാക്കിയ മലപ്പുറം, വാഴക്കാട് സ്വദേശി ഫർസാനയുടെ ആദ്യ നോവലാണ് എൽമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.