ആലപ്പുഴ: വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിക്കുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തുക്കാരെക്കാൾ സാധാരണക്കാരുടെ വേദന അറിയാൻ പൊതു പ്രവർത്തകന് കഴിയും. വി.എസിന് അത് കഴിഞ്ഞിരുന്നുവെന്നും ബെന്യാമിൻ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളുമായി താരത്യപ്പെടുത്തുമ്പോൾ മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി.എസ് വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ട്.ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു.
ഇടതുപക്ഷപ്രസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട സമയതത് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്ങ്ങളിൽ ഇടപെട്ട് അവരുടെ മനസിൽ ഇടം നേടിയെടുത്ത പ്രസ്ഥാനത്തിന്റെ മുന്നിൽ നിന്നയാളാണ് വി.എസ് എന്നും ബെന്യാമിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.