വ്യാജ മരണവാര്‍ത്തയില്‍ പ്രതികരിച്ച് നടി കാജല്‍ അഗര്‍വാള്‍. കാജൽ ഒരു റോഡപകടത്തിൽ പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റുവെന്നുമായിരുന്നു ആദ്യം വന്ന പോസ്റ്റുകള്‍. പിന്നീട് മരണപ്പെട്ടു എന്നതരത്തിലുള്ള അഭ്യൂഹങ്ങളും വ്യാപിക്കുകയായിരുന്നു. പോസ്റ്റുകള്‍ക്ക് താഴെ ആശങ്കകള്‍ പ്രകടിപ്പിച്ചും പ്രാര്‍ത്ഥനയും പിന്തുണയുമായും താരത്തിന്‍റെ നിരവധി ആരാധകരാണ് എത്തിയത്. ഇതിന് പിന്നാലെയാണ് താരം പ്രതികരണവുമായി എത്തിയത്.
താന്‍ സുരക്ഷിതയും ആരോഗ്യതിയുമാണെന്ന് നടി ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഇത്തരം ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും നടി ആരാധകരോട് അഭ്യര്‍ത്ഥിച്ചു. സോഷ്യൽ മീഡിയയിൽ ഈ അഭ്യൂഹങ്ങൾ കാട്ടുതീ പോലെ പടർന്നിരുന്നു. ഇതേ തുടർന്നാണ് താരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
'ഞാന്‍ അപകടത്തില്‍ പെട്ടുവെന്നും മരിച്ചെന്നും തരത്തിലുള്ള ചില അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് തീര്‍ത്തും വാസ്തവവിരുദ്ധമാണ്. ഇക്കാര്യം എനിക്ക് തമാശയായിട്ടാണ് തോന്നുന്നത്. ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് ഞാന്‍ സുഖമായും സുരക്ഷിതയായും ഇരിക്കുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ദയവായി അഭ്യര്‍ത്ഥിക്കുന്നു. പകരം നമ്മുടെ ഊര്‍ജ്ജം പോസിറ്റിവിറ്റിയിലും സത്യസന്ധമായ കാര്യങ്ങളിലും കേന്ദ്രീകരിക്കാം എന്നാണ് കാജൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.