‘ഞങ്ങൾ ഒരു കുടുംബം പോലെ ആയിരുന്നു, എന്നെപോലെ അവളും സന്തോഷവതിയായിരിക്കും’; മാധുരി ദീക്ഷിത്തിനെ കുറിച്ച് ശിൽപ ശിരോദ്കർ

1990 കളിലെ ബോളിവുഡിലെ ഏറ്റവും അറിയപ്പെടുന്ന താരങ്ങളിലൊരാളായ ശിൽപ ശിരോദ്കർ മാധുരി ദീക്ഷിത്തിനോടൊപ്പം പ്രവർത്തിച്ചതിന്‍റെ ഓർമകൾ പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യലിടത്തിൽ ശ്രദ്ധ നേടുന്നത്. മാധുരി ദീക്ഷിത്തുമായുള്ള സൗഹൃദത്തെക്കുറിച്ച് ശിൽപ ശിരോദ്കർ പലപ്പോഴും സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ട്. അവർ തമ്മിൽ സിനിമയിൽ മാത്രമല്ല, വ്യക്തിപരമായ ജീവിതത്തിലും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. മാധുരി തന്റെ ഏറ്റവും അടുത്ത സഹപ്രവർത്തകരിൽ ഒരാളായിരുന്നുവെന്നും എന്നാൽ അവരുമായി ഇപ്പോൾ ബന്ധമൊന്നുമില്ലെന്നും ശിൽപ പറഞ്ഞു. ഞാൻ ഇന്ത്യയിലേക്ക് മടങ്ങി കുറച്ചു വർഷം മാധുരി ഇന്ത്യയിലുണ്ടായിരുന്നു. പിന്നീട് അവർ സ്ഥലം മാറിപ്പോവുകയായിരുന്നു.

മാധുരി തന്റെ ജോലിയിൽ തിരക്കിലാവുകയും ഞാൻ തിരിച്ചു പോവുകയും ചെയ്തു. തിരിച്ചെത്തിയെങ്കിലും മാധുരിയുമായി ബന്ധപ്പെടാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്ന് ശിൽപ പറയുന്നു. താൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ കാര്യം മാധുരി അറിഞ്ഞിരിക്കണമെന്നും വർഷങ്ങൾക്ക് മുമ്പ് അവൾ സന്തോഷിച്ചതുപോലെ ഇപ്പോഴും സന്തോഷിക്കുമെന്നും ശിൽപ കൂട്ടിച്ചേർത്തു. അക്കാലത്ത് അഭിനേതാക്കൾ പല പ്രോജക്ടുകൾ മാറിമാറി ചെയ്യുമായിരുന്നു. അത് സമയം ചെലവഴിക്കാനോ സാമൂഹികമായി ഇടപഴകാനോ വളരെ കുറച്ച് സമയമേ നൽകിയിരുന്നുള്ളൂ. എന്നിരുന്നാലും തന്റെ പഴയ സഹപ്രവർത്തകരിൽ ആരെയെങ്കിലും ഇപ്പോൾ കണ്ടുമുട്ടിയാൽ അവർക്ക് നിർത്തിയിടത്ത് നിന്ന് തന്നെ തുടരാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.

​മാധുരിയെ ഒരു റോൾ മോഡലായിട്ടാണ് കാണുന്നതെന്നും അവരുടെ പ്രൊഫഷണലിസത്തെയും അർപ്പണബോധത്തെയും ബഹുമാനിക്കുന്നുവെന്നും ശിൽപ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ​കിഷൻ കനയ്യ, ​മൃത്യുദണ്ഡ്, ​ആഗ് ലഗാ ദോ സാവൻ കോ, ഗജ ഗാമിനി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Shilpa Shirodkar on Madhuri Dixit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.