ക്രിഷ് 4 ന്‍റെ ബിഗ് അപ്ഡേറ്റുമായി നടൻ രാകേഷ് റോഷൻ. നാലാം ഭാഗത്തിൽ കൃഷ്ണ മെഹ്‌റ അഥവാ ക്രിഷ് എന്ന കഥാപാത്രത്തെയാണ് ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. ഹൃതിക് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നതൊഴിച്ചാൽ ചിത്രത്തെക്കുറിച്ച് മറ്റൊരു വാർത്തയും ഉണ്ടായിരുന്നില്ലെങ്കിലും സിനിമ എന്ന് വരും എന്ന രാകേഷ് റോഷന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥക്ക് അധികം സമയമെടുത്തില്ല. ബജറ്റിന്റെ സമ്മർദമായിരുന്നു പ്രധാന ആശങ്ക. ഇപ്പോൾ അത് പരിഹരിച്ചു. പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പുള്ള ജോലികൾ വളരെ വലുതാണെന്നും പൂർണ്ണമായും തയ്യാറെടുക്കേണ്ടതുണ്ടെന്നും രാകേഷ് റോഷൻ കൂട്ടിച്ചേർത്തു. അടുത്ത വർഷം പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തും. 2026 അവസാനം വരെ ചിത്രീകരണം തുടരുമോ എന്ന ചോദ്യത്തിന് 2027 ൽ റിലീസ് ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുന്നു എന്നായിരുന്നു താരത്തിന്‍റെ മറുപടി.
25 വർഷങ്ങൾക്ക് മുമ്പ് ഞാൻ നിന്നെ ഒരു നടനായി അവതരിപ്പിച്ചു. ഇന്ന് 25 വർഷങ്ങൾക്ക് ശേഷം ആദി ചോപ്രയും ഞാനും രണ്ട് ചലച്ചിത്ര നിർമാതാക്കളുടെ ഏറ്റവും വലിയ അഭിലാഷമായ ക്രിഷ് 4 മുന്നോട്ട് കൊണ്ടുപോകാൻ നിന്നെ ഒരു സംവിധായകനായി അവതരിപ്പിക്കുന്നു. ഈ പുതിയ അവതാരത്തിൽ എല്ലാ വിജയങ്ങളും ആശംസകളും, അനുഗ്രഹങ്ങളും നേരുന്നു എന്നാണ് രാകേഷ് റോഷൻ കുറിച്ചത്.
25 വർഷത്തോളം തന്റെ അഭിനയ വൈദഗ്ധ്യവും അത്ഭുതകരമായ നൃത്തച്ചുവടുകളും കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച ബോളിവുഡിന്റെ ഹൃത്വിക് റോഷൻ സംവിധായകനാകുന്ന ചിത്രം യഷ് രാജ് ഫിലിംസും രാകേഷ് റോഷനും ചേർന്നാണ് നിർമിക്കുന്നത്. 'ക്രിഷ് 4'ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ സജീവമാണെന്നും അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിച്ച് 2027 ൽ റിലീസ് ചെയ്യുമെന്നും രാകേഷ് റോഷൻ വെളിപ്പെടുത്തി. ഹൃത്വിക് റോഷൻ മൂന്ന് വേഷങ്ങളിലാണ് ചിത്രത്തിലെത്തുന്നത്. പ്രീതി സിന്റ, പ്രിയങ്ക ചോപ്ര എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.