അജയ് ദേവ്ഗൺ നിർമിച്ച് കജോൾ പ്രധാന വേഷത്തിലെത്തിയ പുരാണ ഹൊറർ ചിത്രമാണ് 'മാ'. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ 36 കോടിയിലധികം നേടിയിരുന്നു. പ്രൊഫഷണൽ ജീവിതത്തിലെ സന്തോഷത്തിനിടയിൽ ഇപ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടി താരദമ്പതികളെ തേടിയെത്തിയിരിക്കുകയാണ്. കജോൾ-അജയ് ദേവ്ഗൺ ദമ്പതികളുടെ മകൾ നൈസ ദേവ്ഗൺ സ്വിറ്റ്സർലൻഡിലെ ഗ്ലിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷനിൽ നിന്ന് ബിരുദം നേടിയതിന്‍റെ സന്തോഷത്തിലാണ് കുടുംബം.
ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ മകളുടെ ബിരുദാന ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചിട്ടുണ്ട്. നൈസയുടെ ബിരുദദാന ചടങ്ങുമായി ബന്ധപ്പട്ട നിരവധി വിഡിയോകൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 'അഭിമാനകരവും വൈകാരികവുമായ നിമിഷം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചിരിക്കുന്നത്.
നൈസയുടെ പേര് വിളിക്കുകയും ബിരുദം സ്വീകരിക്കാൻ വേദിയിലേക്ക് കയറുകയും ചെയ്യുമ്പോൾ ബഹളത്തിനിടയിൽ കജോൾ ‘നിന്നിൽ അഭിമാനിക്കുന്നു കുഞ്ഞേ’ എന്ന് വിളിച്ച് പറയുന്നതും വിഡിയോയിൽ കാണാം.
താരങ്ങൾ പങ്കുവെച്ച പോസ്റ്റിൽ നിരവധി ആരാധകരാണ് നൈസയെ അഭിനന്ദിച്ച് എത്തിയത്. കജോളിന്‍റെ പ്രവർത്തികൾ 'കഭി ഖുഷി കഭി ഗം'ലെ അഞ്ജലിയെ ഓർമിപ്പിക്കുന്നുവെന്ന കമന്‍റുകളും കാണാം. നിരവധി പേരാണ് നൈസക്ക് ആശംസകൾ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.