സാന്ദ്രാ തോമസ്

സാന്ദ്രാ തോമസിന്റെ പത്രിക തള്ളി; ഗൂഢാലോചനയെന്ന് പ്രതികരണം

കൊച്ചി: ഫിലിം പ്രൊ​ഡ്യൂസേഴ്സ് ​അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് നിർമാതാവ് സാന്ദ്ര തോമസ് സമർപ്പിച്ച പത്രിക തള്ളി. പ്രസിഡന്റായി മത്സരിക്കാൻ മൂന്നു ചിത്രങ്ങൾ നിർമിക്കണ​മെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. എന്നാൽ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നും

പത്രിക തള്ളിയത് ഗൂഢാലോചനയെന്ന് പ്രൊ​ഡ്യൂസേഴ്സ് അസോസിയേഷൻ ഗുണ്ടകളുടെ ആസ്ഥാനമായി മാറിയെന്നും സാന്ദ്രതോമസ് പ്രതികരിച്ചു. പത്രിക തള്ളിയത് നിയമപരമായി നേരിടുമെന്നും അവർ വ്യക്തമാക്കി.

ആഗസ്റ്റ് 14നാണ് പ്രൊ​ഡ്യൂസേഴ്സ് ​അസോസിയേഷൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംഘടന തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ സാന്ദ്ര തോമസ് പർദ ധരിച്ചെത്തിയത് വാർത്തയായിരുന്നു. എന്നാൽ നിർമാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ ധരിച്ചെത്തിയത് എന്നായിരുന്നു സാന്ദ്രയുടെ മറുപടി. ലൈംഗികാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു വസ്ത്രധാരണത്തിന് പിന്നിലെന്നും സാന്ദ്ര പറഞ്ഞു. സംഘടനക്കുള്ളിൽ ഒരു കുത്തക ഉണ്ടെന്നും അതിന് എതിരെയാണ് തന്‍റെ മത്സരമെന്നും സാന്ദ്ര പറ‍യുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ളവർക്കെതിരെയും സാന്ദ്ര ആരോപണം ഉന്നയിക്കുകയുണ്ടായി.

സം​ഘ​ട​ന​യി​ലെ ചി​ല അം​ഗ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യി അ​വ​ഹേ​ളി​ച്ച​തി​ൽ​ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന​ക്ക്​ സാ​​ന്ദ്ര പ​രാ​തി ന​ൽ​കി​യി​രു​ന്നു. സി​നി​മ​യു​ടെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ച്ചു​​വെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ അതി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്​. നി​ർ​മാ​ണ മേ​ഖ​ല സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്നും സം​ഘ​ട​ന​യി​ൽ പ​വ​ര്‍ ഗ്രൂ​പ് ശ​ക്ത​മാ​ണെ​ന്നു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സാ​ന്ദ്ര ആ​രോ​പി​ക്കു​ന്നു. സാ​ന്ദ്ര​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.

Tags:    
News Summary - kerala film producers association: Sandra Thomas's nomination rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.