ലോകയിലെ മാസ് വില്ലൻ; മലയാള സിനിമയിൽ വീണ്ടും തിളങ്ങാൻ സാന്‍റി മാസ്റ്റർ

ലോകയിലെ മാസ് വില്ലൻ സാന്‍റി മാസ്റ്റർ ഇനി ജയസൂര്യ നായകനാകുന്ന കത്തനാരിലും ദിലീപ് ചിത്രം ഭ.ഭ.ഭയിലൂടെയും വീണ്ടും പ്രേക്ഷകർക്കു മുമ്പിലെത്തും. ആക്ഷൻ ത്രില്ലറിൽ ഒരുങ്ങുന്ന ഭ.ഭ.ഭ ദിലീപിന്‍റെ ഒരു കംബാക്ക് ചിത്രമാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ഫീൽഗുഡ്, കോമഡി വേഷങ്ങളിൽ നിന്നും മാറി മാസ്സ് ലുക്കിലാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്‍റെ ടീസർ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.ജയസൂര്യ നായകനാകുന്ന ഫാന്‍റസി ത്രില്ലർ ചിത്രം കത്തനാർ ഏറെ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തിലെ രണ്ട് വമ്പൻ റിലീസുകളിലും തിളങ്ങാൻ ഒരുങ്ങുകയാണ് സാന്‍റി മാസ്റ്റർ. തമിഴ് നടനും ഡാൻസ് കൊറിയോഗ്രാഫറുമായ സാൻഡി മാസ്റ്റർ തമിഴ് ബിഗ് ബോസിലൂടെയാണ് ജനപ്രിയനായത്.

ലോകേഷ് കനകരാജ് സംവിധാനത്തിൽ വിജയ് നായകനായെത്തിയ ലിയോയിലെ സാന്‍റി മാസ്റ്ററുടെ വില്ലൻ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ലൗ ടുഡെ, പണി എന്നിവ സാന്‍റി മാസ്റ്ററെന്ന സന്തോഷ് കുമാറിനെ കൂടുതൽ സുപരിചിതനാക്കി. ലോകയിലെ ഇൻസ്പെക്ടർ നാച്ചിയപ്പ ഗൗഡ പ്രേക്ഷകരെ ത്രസിപ്പിച്ച വില്ലനായിരുന്നു. കോമഡിയും ഡാൻസും മാത്രമല്ല, അഭിനയത്തിന്‍റെ ഏതു തലവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് സാന്‍റി മാസ്റ്റർ. 

Tags:    
News Summary - sandy master loka film villan again to malayalam cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.