മുംബൈ: ആരാധക പ്രശംസ പിടിച്ചുപറ്റി പിതാവ് ഷാരൂഖ് ഖാനുമായുള്ള ആര്യൻ ഖാന്റെ സാമ്യം. ആര്യന്റെ സംവിധാന അരങ്ങേറ്റം അടയാളപ്പെടുത്തുന്ന നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘ദി ബാ***ഡ്‌സ് ഓഫ് ബോളിവുഡി’ന്റെ പ്രിവ്യൂ ലോഞ്ച് പരിപാടി മുംബൈയിൽ നടന്നു.
ലോഞ്ചിൽ നിന്നുള്ള വിഡിയോകൾ സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടയുടനെ ആര്യന്റെ സ്റ്റേജ് സാന്നിധ്യം, പെരുമാറ്റം, ശബ്ദം എന്നിവ അദ്ദേഹത്തിന്റെ പിതാവിനോട് വിചിത്രമായ ഒരു സാമ്യം പുലർത്തുന്നുവെന്ന് ‘എക്സ്’ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
‘ശബ്ദം പിതാവിനെ പോലെ തന്നെ! കാണാനും അതെ! പെരുമാറ്റവും. അവിശ്വസനീയം ആര്യൻ x എസ്‍.ആർ.കെ’ എന്ന് ഒരു ആരാധകൻ ‘എക്സി’ൽ എഴുതി. ‘ആര്യൻ ഖാൻ അതിനായി ശ്രമിക്കുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ നടത്തം, ശബ്ദം, സ്‌ക്രീൻ സാന്നിധ്യം എന്നിവ എസ്‍.ആർ.കെ 2.0 പോലെ തോന്നുന്നു’ -മറ്റൊരു ഉപയോക്താവ് പ്രതികരിച്ചു.
ആര്യന്റെ നടത്തം, ശബ്ദം, ഹെയർസ്റ്റൈൽ, മുഖഭാവം എന്നിവയെല്ലാം ഷാരൂഖിന്റേതിന് സമാനമാണെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി. ‘ആര്യൻഖാൻ ആദ്യയാണ് വേദിയിൽ എത്തുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ ശബ്ദം ഷാരൂഖ്ഖാനിനെ പോലെ തോന്നുന്നതിനാൽ ഞങ്ങൾക്ക് നൊസ്റ്റാൾജിയ തോന്നുന്നു’ -മറ്റൊരു ആരാധകൻ ‘അഭിപ്രായപ്പെട്ടു.
Voice same like his father, looks same like his father his behaviour same like his father just Unbelievable ARYAN x SRK #ShahRukhKhan #AaryanKhan
— GAURAV (@GauravHrithik_) August 20, 2025
pic.twitter.com/YMu4gl8xbR
വേദിയിൽ ആദ്യമായിട്ടായതിനാൽ തനിക്ക് പരിഭ്രായുണ്ടെന്ന് പ്രിവ്യൂ ലോഞ്ച് പരിപാടിയിൽ ആര്യൻ സമ്മതിച്ചു. കഴിഞ്ഞ രണ്ട് രാത്രികളും മൂന്ന് പകലും താൻ പ്രസംഗം പരിശീലിച്ചിരുന്നതായും വരികൾ മറന്നുപോയാൽ ബാക്കപ്പുകൾ തയ്യാക്കുകയാണെന്നും അദ്ദേഹം പങ്കുവെച്ചു. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, എപ്പോഴും എന്റെ പിതാവിന്റെ പിന്തുണയെ ആശ്രയിക്കാം. പപ്പാ ടു ഹൈ നാ’ - ആര്യൻ തന്റെ ചെറു പ്രസംഗത്തിന്റെ അവസാനത്തിൽ ഇങ്ങനെ പറഞ്ഞപ്പോൾ പ്രേക്ഷകരിൽ നിന്ന് വൻ കരഘോഷമുണ്ടായി.
സിനിമാ വ്യവസായത്തിന്റെ മോശം വശം പര്യവേക്ഷണം ചെയ്യുമെന്ന് പറയുന്ന ‘ദി ബാ***ഡ്‌സ് ഓഫ് ബോളിവുഡ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ബുധനാഴ്ച നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ബാനറിൽ ഗൗരി ഖാൻ നിർമിച്ച ഈ പരമ്പര, ഒരു രചയിതാവും സംവിധായികയും എന്ന നിലയിൽ ആര്യന്റെ ചലച്ചിത്ര നിർമാണ ലോകത്തേക്കുള്ള പ്രവേശനത്തെ അടയാളപ്പെടുത്തുന്നു.
സഹേർ ബംബ, രാഘവ് ജുയാൽ, ലക്ഷ്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. വരാനിരിക്കുന്ന പരമ്പരയിൽ ബോബി ഡിയോൾ, മാനവ് ചൗഹാൻ, മോന സിംഗ്, അന്യ സിങ് എന്നിവരും വേഷമിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.