മഡോൺ അശ്വിൻ സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നായകനായ ആക്ഷൻ ഫാന്റസി ചിത്രമാണ് 'മാവീരൻ'. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. സിനിമയിലെ ശിവകാർത്തികേയന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടൻ. തന്‍റെ സിനിമകളുടെ രണ്ടാം ഭാഗങ്ങൾ ചെയ്യുന്നതിനോട് പൊതുവെ താൽപര്യ കുറവുള്ള ആളാണ് ശിവകാർത്തികേയൻ.
ഒരു സിനിമയുടെ ആദ്യ ഭാഗം വലിയ വിജയമാകുമ്പോൾ രണ്ടാം ഭാഗത്തിന് പ്രേക്ഷകർ വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ഈ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെങ്കിൽ അത് സിനിമയുടെ പരാജയത്തിന് കാരണമാകും. ഈ സമ്മർദ്ദം എനിക്ക് ഭയമാണ്. ഒരേ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നതിനേക്കാൾ പുതിയ കഥകളും കഥാപാത്രങ്ങളും ചെയ്യുന്നതിലാണ് എനിക്ക് കൂടുതൽ താല്പര്യം.
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ മാവീരന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട് കാരണം വളരെ വ്യത്യസ്തമായ ഒരു സ്ക്രിപ്റ്റ് ആയിരുന്നു ആ സിനിമയുടേത്. മിഷ്കിൻ, അദിതി ശങ്കർ, സുനിൽ, സരിത, യോഗി ബാബു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. മഡോൺ അശ്വിൻ, ചന്ദ്രു അൻപഴഗൻ എന്നിവർ ചേർന്നാണ് സിനിമക്കായി തിരക്കഥ ഒരുക്കിയത്. ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വ ആണ് സിനിമ നിർമിച്ചത്.
ഡോൺ, എസ്കെ 20 തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം അവയുടെ രണ്ടാം ഭാഗങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. അപ്പോഴൊക്കെ ഞാനെന്‍റെ ഭയത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു സിനിമയുടെ കഥ പൂർണമായും പറയാൻ രണ്ടാം ഭാഗം ആവശ്യമാണെങ്കിൽ അത് ചെയ്യുന്നതിൽ തെറ്റില്ലെന്നും ശിവകാർത്തികേയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.