ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്ന് തന്റെ ലഗേജ് മോഷ്ടിക്കപ്പെട്ടുവെന്ന പരാതിയുമായി നടി ഉർവശി റൗട്ടേല. ബാഗ് തിരികെ ലഭിക്കാൻ അടിയന്തര സഹായം തേടി നടി തന്റെ എമിറേറ്റ്സ് വിമാനത്തിൽ നിന്നുള്ള ബാഗേജ് ടാഗിന്റെയും ടിക്കറ്റിന്റെയും ചിത്രം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തു. ലണ്ടൻ പൊലീസിനോടും എമിറേറ്റ്സ് എയർവേയ്‌സിനോടും ഈ വിഷയത്തിൽ അന്വേഷണം നടത്താനും തന്റെ ബാഗേജ് വീണ്ടെടുക്കാനും അഭ്യർഥിച്ചു.
'സഹിക്കുന്ന അനീതി ആവർത്തിക്കുന്ന അനീതിയാണ്' എന്ന കുറിപ്പോടെയാണ് ഉർവശി ചിത്രം പങ്കുവെച്ചത്. യു.കെ പൊലീസിന്റെയും എമിറേറ്റ്സ് സപ്പോർട്ടിന്റെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ‘പ്ലാറ്റിനം എമിറേറ്റ്സ് മെമ്പർ’, ‘ഗാറ്റ്‌വിക്ക് എയർപോർട്ട് പൊലീസ്’ എന്നീ ഹാഷ്‌ടാഗുകളും പോസ്റ്റിൽ ഉണ്ട്.
പോസ്റ്റ് പങ്കുവെച്ചയുടനെ, നിരവധി നെറ്റിസൺമാർ ഉർവശിയെ ട്രോളി രംഗത്തെത്തി. ഇത് നടി പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണെന്ന് അവർ അവകാശപ്പെട്ടു. 'വിംബിൾഡണിൽ നിന്ന് മടങ്ങുമ്പോൾ ബാഗേജ് നഷ്ടപ്പെടുന്ന ആദ്യ ഇന്ത്യക്കാരി' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'നിങ്ങളുടെ ലബുബു പാവകൾ സുരക്ഷിതമാണെന്ന് കരുതുന്നു' എന്നും 'മുമ്പ് ഐഫോൺ മോഷണം പോയി, ഇപ്പോൾ ബാഗും' എന്നുമൊക്കെ കമന്‍റുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.