ഓട്സ് പാൽ

രാവിലെ ഒരു കപ്പ് ഓട്സ് പാൽ കുടിച്ചാലോ...

ചേരുവകൾ

  • ഓട്സ്- 1 കപ്പ്‌
  • വെള്ളം- 2 കപ്പ്‌
  • പാല്‍- 1/2 കപ്പ്‌
  • നട്ട്സ്- 1/2 കപ്പ്‌
  • പഴം- 1 എണ്ണം
  • ഉപ്പ്- ആവശ്യത്തിന്
  • തേന്‍- 2 ടീസ്പൂണ്‍
  • ഏലക്കപ്പൊടി- 1/4 ടീസ്പൂണ്‍

തയാറാക്കേണ്ടവിധം

പാനില്‍ ഓട്സും വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. ഓട്​സ്​ വേവുമ്പോള്‍ 1/2 കപ്പ്‌ പാല്‍ ഒഴിച്ച് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. നേര​ത്തേ എടുത്തുവെച്ച പഴം ചെറിയ കഷണങ്ങളായി മുറിച്ച് പാനിലേക്ക് ഇടുക.

അതോ​ടൊപ്പം ചെറിയ കഷണങ്ങളായി തയാറാക്കിയ നട്ട്സ് അൽപാൽപമായി ഇട്ടുകൊടുക്കുക. തീ അണച്ച് സെര്‍വ്‌ ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം തേനും ഏലക്ക​പ്പൊടിയും ചേര്‍ക്കുക. മുകളിൽ അൽപം കൂടി നട്ട്സ് ഇട്ടുകൊടുത്താല്‍ ഓട്​സ്​ പാല്‍ റെഡിയായി.

Tags:    
News Summary - How about we drink Oats Milk...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.