ബീറ്റ്​റൂട്ട് ഹൽവ

ബീറ്റ്​റൂട്ട് ഹൽവ ചൂടോടെ​ കഴിക്കാം...

ആവശ്യമുള്ള സാധനങ്ങൾ

  • ബീറ്റ്​റൂട്ട്​​- 4​ കപ്പ്​
  • നെയ്യ്- 2​ ടീസ്​പൂൺ
  • പാൽ- 1 1/2 കപ്പ്​
  • ഏലക്കപ്പൊടി- 1/2 ടീസ്​പൂൺ
  • പഞ്ചസാര- 5​ ടീസ്​പൂൺ
  • കശുവണ്ടി പൊടിച്ചത്​- 1/4 കപ്പ്​
  • ബദാം - ആവശ്യത്തിന്​
  • പിസ്​ത - ആവശ്യത്തിന്​
  • ഉണക്ക മുന്തിരി- ആവശ്യത്തിന്​

തയാറാക്കേണ്ടവിധം:

ചെറുതായി ചൂടാക്കിയ നോൺസ്റ്റിക്​ പാത്രത്തിൽ ഒരു സ്​പൂൺ നെയ്യ്​ ഒഴിക്കുക. ഇത്​ ചൂടായ ശേഷം കട്ടി കുറച്ച്​ ചീകിയെടുത്ത ബീറ്റ്​റൂട്ട്​ അതിലിട്ട്​ ഇളക്കുക. ചെറിയ തീയിൽ പത്തു മിനിറ്റിൽ താഴെ​ വേവിക്കുക. അതിലേക്ക്​ പാൽ ഒഴിച്ച്​ നന്നായി ഇളക്കി പരമാവധി പത്ത്​ മിനിറ്റ്​ വരെ മൂടിവെച്ച്​ ചെറുതീയിൽ വേവിക്കുക.

തുടർന്ന്​ പഞ്ചസാര ചേർത്ത് ​ഒരു സ്​പൂൺ നെയ്യ്​ കൂടി ഒഴിച്ച്​ നന്നായി ഇളക്കി അഞ്ചു മിനിറ്റോളം ചെറുതീയിൽ വേവിക്കുക. അതിനു ശേഷം ഏലക്കപ്പൊടിയും കശുവണ്ടിപ്പരിപ്പ് പൊടിച്ചതും ചേർത്ത്​ നന്നായി ഇളക്കി മിശ്രിതം കുഴമ്പുരൂപം വിട്ട്​ കട്ടിയാകുന്ന സമയത്ത്​ വാങ്ങുക.

ബീറ്റ്​റൂട്ട്​​ ഹൽവ റെഡി. ഇതിനുശേഷം ബദാം, പിസ്​ത എന്നിവ കട്ടി കുറച്ച്​ അരിഞ്ഞെടുത്തതും മുന്തിരിയും ചേർത്ത്​ അലങ്കരിക്കുക. ചൂടോടെയും തണുപ്പിച്ചും ഉപയോഗിക്കാം.

Tags:    
News Summary - Let's eat beetroot halwa hot...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.