മസ്കത്ത്: പ്രവാസികളുടെ കഠിനാധ്വാനഫലമായ സമ്പാദ്യങ്ങള്‍ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനുള്ള നിയമങ്ങള്‍ കൊണ്ടുവരണമെന്ന് പത്തേമാരി പ്രവാസി സമിതി പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വെബിനാര്‍ ആഫ്രിക്ക ട്രേഡ് കമീഷണര്‍ സി.പി. സാലിഹ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദു തടാകത്തിന്റെ അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവര്‍ത്തകനായ കരീം പന്നിത്തടം മുഖ്യപ്രഭാഷണവും പത്തേമാരി പ്രവാസി സമിതി ജനറല്‍ സെക്രട്ടറി ഷെരീഫ് ഇബ്രാഹിം വിഷയാവതരണവും നടത്തി.
പ്രവാസികള്‍ നേരിടുന്ന സാമ്പത്തിക ചൂഷണങ്ങളെക്കുറിച്ച് നിയമപരമായ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. സുരേന്ദ്രന് ക്ലാസിന് നേതൃത്വം നല്കി. സമിതി രാജ്യാന്തര പ്രതിനിധികളായ ലോക കേരളസഭ അംഗം പി.കെ. കബീര്‍ (സലാല), കെ.എസ്. ചന്ദ്രശേഖരന്, അബ്ദു റഊഫ് കൊണ്ടോട്ടി (ഖത്തര്‍), ഒ.കെ. മുഹമ്മദാലി (ഒമാന്‍), ബഷീര്‍ അമ്പലായി (ബഹ്റൈന്‍), മാള മുഹിയിദ്ദീന്‍ ഹാജി (സൗദി അറേബ്യ), സക്കറിയ വടക്കേകാട് (ചൈന), അഷറഫ് കൊടുങ്ങല്ലൂര്‍ (ദുബൈ) തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.