എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ അപ്പോളോ ഹോസ്പിറ്റൽസുമായി ചേർന്ന് അൽ ഹെയിലുള്ള അപ്പോളോ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 69-ഓളം പേർ രക്തം നൽകി. എസ്.എൻ.ഡി.പി ഒമാൻ യൂനിയന്റെ വിവിധ ശാഖകളിൽ നിന്നുമുള്ള അംഗങ്ങളും,സ്വദേശികളുമടക്കം നിരവധിപേർ പങ്കെടുത്തു. എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഭാരവാഹികളായ ചെയർമാൻ എൽ.രാജേന്ദ്രൻ, കൺവീനർ ജി.രാജേഷ്, കോർ കമ്മിറ്റി മെമ്പർ ടി.എസ്. വസന്തകുമാർ, ബി.ഹർഷകുമാർ, കെ.ആർ. റിനേഷ് എന്നിവരും വിവിധ ശാഖകളിൽ നിന്നുള്ള ഭാരവാഹികളും ചേർന്ന് രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. രക്തദാന ക്യാമ്പിൽ സഹകരിച്ച എല്ലാവർക്കും എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഭാരവാഹികളും അപ്പോളോ ഹോസ്പിറ്റൽസ് അധികൃതരും ഒമാൻ ബ്ലഡ് ബാങ്ക് അധികൃതരും നന്ദി അറിയിച്ചു.

Tags:    
News Summary - SNDP Oman Union organized a blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.