കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഒമ്പതാമത് ഗ്രാൻഡ് - റയാൻ സൂപ്പർ കപ്പ് 2025
ഫുട്ബാൾ ടൂർണമെന്റ് ലോഗോ പ്രകാശനചടങ്ങ്
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒമ്പതാമത് ഗ്രാൻഡ് - റയാൻ സൂപ്പർ കപ്പ് 2025 ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച തുടക്കും. മേളയുടെ ലോഗോ പ്രകാശനം ചെയ്തു. റിയാദ് മുർസലാത്ത് ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽ റയാൻ പോളിക്ലിനിക്ക് മാനേജിങ് ഡയറക്ടർ മുഷ്താഖ് മുഹമ്മദലിയും സിറ്റിഫ്ലവർ ഹൈപ്പർ മാർക്കറ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഫഹദ് അൽ ഗുറൈമീലും ചേർന്ന് പ്രകാശനം നിർവഹിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറിന് ദിറാബ് ദുറത്ത് അൽ മലാബ് സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ട്രോഫി ലോഞ്ചിങ് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് നിർവഹിച്ചു. ജഴ്സി പ്രകാശനം നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദും ഫിക്ചർ പ്രകാശനം നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങലും നിർവഹിച്ചു. മെഗാ ബംബർ പ്രൈസ് കൂപ്പൺ ഉദ്ഘാടനം എ.ബി.സി കാർഗോ ഡയറക്ടർ സലീം അബ്ദുൽ ഖാദർ നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, എൻ.ആർ.കെ ഫോറം ജനറൽ കൺവീനർ സുരേന്ദ്രൻ, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, കേളി കലാസാംസ്കാരിക വേദി പ്രതിനിധി കാഹിം ചേളാരി, റിഫ പ്രസിഡന്റ് ബഷീർ ചേലാമ്പ്ര, മീഡിയ ഫോറം രക്ഷാധികാരി വി.ജെ. നസ്റുദ്ദീൻ, ഇബ്രാഹീം സുബ്ഹാൻ, ബഷീർ മുസ്ലിയാരകത്ത്, അഡ്വ. ജലീൽ, യു.പി. മുസ്തഫ, മുജീബ് ഉപ്പട, ഷമീർ പറമ്പത്ത്, സത്താർ താമരത്ത് എന്നിവർ സംസാരിച്ചു.
അഡ്വ. അനീർ ബാബു, അഷ്റഫ് കല്പകഞ്ചേരി, ജലീൽ തിരൂർ, അബ്ദുറഹ്മാൻ ഫറൂഖ്, നാസർ മാങ്കാവ്, നജീബ് നല്ലാങ്കണ്ടി, സിറാജ് മേടപ്പിൽ, റഫീഖ് മഞ്ചേരി, പി.സി. മജീദ്, പി.സി. അലി വയനാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.