ശങ്കർലാൽ

ബിഷയിൽ രാജസ്ഥാൻ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു

ബിഷ: സൗദി അറേബ്യയിലെ ബിഷയ്ക്ക് സമീപം സമക്ക് എന്ന പ്രദേശത്ത് നിന്നും 20 കിലോമീറ്റർ അകലെ മലയടിവാരത്തിൽ രാജസ്ഥാൻ സ്വദേശിയായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജഗ്‌പുര ബൻസ്വര സ്വദേശി ശങ്കർലാൽ (24) ആണ് കൊല്ലപ്പെട്ടത്. ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന എത്യോപ്യൻ സ്വദേശിയെ കണാതായിട്ടുണ്ട്.

തലയ്ക്കും വയറിനും പുറത്തും ആഴത്തിലുള്ള മുറിവേറ്റാണ് മരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. പൊലീസ് അന്വേഷണം നടന്നു വരുന്നു. അവിവാഹിതനാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

നടപടികൾ പൂർത്തിയാക്കാൻ ശങ്കർലാലിൻ്റെ കുടുംബം ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിങ് അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - young man from Rajasthan was killed in Bisha.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.