നിലമ്പൂർ നിയോ ജിദ്ദ സംഘടിപ്പിക്കുന്ന വടംവലി മത്സര ജഴ്സി പ്രകാശനവും കപ്പ് ലോഞ്ചിങ്ങും നിയോ ഭാരവാഹികളും സ്പോൺസർമാരും ചേർന്ന് നിർവഹിക്കുന്നു
ജിദ്ദ: ഗൾഫിലെയും കേരളത്തിലെയും പ്രമുഖ ടീമുകളെ അണിനിരത്തി വെള്ളിയാഴ്ച ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ നിലമ്പൂർ നിയോ ജിദ്ദ സംഘടിപ്പിച്ചിരിക്കുന്ന വടംവലി മത്സരത്തിന്റെ മുന്നൊരുക്കത്തിന് നാന്ദികുറിച്ചുകൊണ്ട് കപ്പ് ലോഞ്ചിങ്ങും ജഴ്സി പ്രകാശനവും നടത്തി.
വർണശബളമായ വേദിയിൽ സ്പോൺസർമാർ, ടീം മനേജർമാർ, വിവിധ രാഷ്ടീയ, സമൂഹിക, കല, കായിക രംഗത്തുള്ള വിവിധ സംഘടന പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. നിയോ ചെയർമാൻ നജീബ് കളപ്പാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈർ വട്ടോളി അധ്യക്ഷതവഹിച്ചു. വി.പി. മുസ്തഫ, നാസർ വെളിയംങ്കോട്, വി.പി. അബ്ദുറഹ്മാൻ, ഇസ്മാഈൽ മുണ്ടക്കുളം, നാസർ മച്ചിങ്ങൽ, ഇസ്മാഈൽ മുണ്ടുപറമ്പ്, ഇസ്ഹാഖ് നാണി മാസ്റ്റർ, അഷ്റഫ് താഴെക്കോട് (കെ.എം.സി.സി), സി.എം. അഹ്മദ് ആക്കോട്, ഇസ്മാഈൽ കൂരിപ്പൊയിൽ (ഒ.ഐ.സി.സി), സി.എം. അബ്ദുൽ റഹ്മാൻ പാണ്ടിക്കാട് (നവോദയ), നിസാം മമ്പാട് (സിഫ്) എന്നിവർ സംസാരിച്ചു. സ്പോൺസർമാരായ കെ.ടി. ഷരീഫ് (അഹ്ദാബ് സ്കൂൾ), നിയാൻ പത്തുത്തറ (ഐവ ഗ്രൂപ്), അബ്ദുളള (ബി.എസ് വാച്ച്), ബാസിൽ ബഷീർ (ഇ.എഫ്.എസ്), മുസ്തഫ മുപ്ര (വിജയ്) എന്നിവരും മറ്റു സ്പോൺസർമാരും ആശംസകൾ നേർന്നു.
ഗാനമേള, വിവിധ കലാ, കായിക വിനോദ പരിപാടികൾ എന്നിവ പരിപാടിക്ക് ഏറെ മികവേകി. അബുട്ടി പള്ളത്ത് സ്വാഗതവും അനസ് നിലമ്പൂർ നന്ദിയും പറഞ്ഞു. അമീൻ ഇസ്ലാഹി, ഷബീർ കല്ലായ് (നിലമ്പൂർ), ജാബിർ ചങ്കരത്ത്, കെ.ടി ഉമ്മർ (ചുങ്കത്തറ), സാഹിർ വാഴയിൽ, സാഹിദ് റഹ്മാൻ, അഫ്സൽ (എടക്കര), സലീം മുണ്ടേരി, സുധീർ കുരിക്കൾ (പോത്തുകല്ല്), സൽമാൻ, റാഫി, ജനീഷ് (വഴിക്കടവ്), ഫസലു, സജാദ്, ജലീൽ (മൂത്തേടം), റഫീഖ്, മുർഷി, ഷൗഫൽ (കരുളായി), മനാഫ്, ഷിഹാബ് പൊറ്റൽ, ജലീൽ മാടമ്പ്ര (അമരമ്പലം), നുസ്രിൻ അനസ്, സുഹൈല ജനീഷ്, സുനൈന സുബൈർ, ജംഷീന ശിഹാബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.