പട്ടാമ്പി സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: പാലക്കാട് പട്ടാമ്പി വിളയൂർ കുപൂത്ത് സ്വദേശി ഒ.ടി. കമാൽ (62) ജിദ്ദയിൽ നിര്യാതനായി. ജിദ്ദ ഫൈസലിയയിൽ ജോലി ചെയ്തുവരികയായിരുന്നു.

അസുഖബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്റെ മരണം. 30 വർഷമായി പ്രവാസിയാണ്. മാതാവ്: ബീവിക്കുട്ടി. ഭാര്യ: ഖദീജ. മക്കൾ: കാമില, കഫീല, കാശിഫ്. മരുമക്കൾ: സൈതലവി, റഫീഖ്, റിസ്‌വാന.

മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നിയമ നടപടികൾ പൂർത്തിയാകുന്നതിനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - Pattambi native passes away in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.