ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയുമായി ബന്ധിപ്പിച്ച്
ആരംഭിച്ച പുതിയ റൂട്ടിലെ അൽമർവ 3 സ്റ്റോപ്പിൽ ബസ്
ജിദ്ദ: നഗരത്തിന്റെ വടക്ക് ഭാഗത്തെ അൽ ജൗഹറ ലക്ഷ്യസ്ഥാനവുമായും കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയുമായും ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ട് ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി ആരംഭിച്ചു. ഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനും നഗരത്തിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സുഖകരവും സുരക്ഷിതവുമായ അനുഭവം നൽകുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
പുതിയ റൂട്ടിലൂടെ അൽമർവ, അൽകൗസർ, ഹംദാനിയ ഡിസ്ട്രിക്കുകളിലുള്ളവർക്ക് സേവനം ലഭിക്കും. രാവിലെ 5:30 മുതൽ രാത്രി 11:30 വരെ 50 ദൈനംദിന ട്രിപ്പുകളാണുള്ളത്. താമസ ഡിസ്ട്രിക്കുകളെ സുപ്രധാന കേന്ദ്രങ്ങളുമായും വിനോദ, കായിക കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന പാതയാണിത്.
ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ജിദ്ദയിലെ താമസക്കാരുടെയും സന്ദർശകരുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.