ചെങ്കടലിൽ കുടുങ്ങിയ കപ്പൽ യാത്രക്കാരെ രക്ഷപ്പെടുത്തിയപ്പോൾ

ചെങ്കടലിൽ കപ്പൽ തകരാറിലായി​; ഇന്ത്യൻ പൗരനുൾപ്പടെയുള്ളവരെ രക്ഷപ്പെടുത്തി

ജിദ്ദ: ചെങ്കടലിൽ കപ്പൽ തകരാറിലായി​ അപകടത്തിൽപ്പെട്ട ഒരു ഇന്ത്യൻ പൗരനെയും ഒമ്പത്​ സൗദി പൗരന്മാരെയും സൗദി അതിർത്തി സുരക്ഷാസേന രക്ഷപ്പെടുത്തി. ജിദ്ദയ്​ക്ക്​ സമീപമാണ്​ സംഭവം. അപ്രതീക്ഷിതമായി തകരാറിലായ കപ്പൽ നടുക്കടലിൽപ്പെട്ടതായി അതിർത്തി സേനക്ക്​ വിവരം ലഭിക്കുകയായിരുന്നു. ഉടൻ കടലിൽ തെരച്ചിൽ ആരംഭിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. രക്ഷപ്പെടുത്തി തീരത്തേക്ക്​ കൊണ്ടുവന്ന്​ പ്രാഥമിക ചികിത്സ നൽകി. സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും യാത്രക്ക്​ മുമ്പ് കപ്പലി​െൻറ സുരക്ഷ ഉറപ്പാക്കാനും മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളിൽ 994 എന്ന നമ്പറിലും അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനും ബോർഡർ ഗാർഡ്​ ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

Tags:    
News Summary - ship was damaged in the Red Sea People including an Indian citizen were rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.