യു.എ.ഇയിൽ അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്​മെന്‍റ്​​: 77 സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടിച്ചു

ദുബൈ: ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളി റി​ക്രൂട്ട്​മെന്‍റ് സേവനം​ നടത്തിവന്ന 77 സമൂഹമാധ്യമ അക്കൗണ്ടുകൾ മാനവ വിഭവശേഷി, സ്വദേശിവത്​കരണ മന്ത്രാലയം പൂട്ടിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ നടത്തിയ പരിശോധനയിൽ​ നിയമലംഘനം കണ്ടെത്തിയ സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെയാണ്​ നടപടി സ്വീകരിച്ചത്​. അതോറിറ്റികളിൽ നിന്നുള്ള ലൈസൻസ്​ ഇല്ലാതെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്​മെന്‍റ്​ സേവനങ്ങ​ളെ ഈ അക്കൗണ്ടുകൾ പ്രോത്സാഹിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഗാർഹിക തൊഴിലാളി സേവനങ്ങൾക്കായി ലൈസൻസും അംഗീകാരവുമുള്ള റിക്രൂട്ട്​മെന്‍റ്​ ഏജൻസികളെ മാത്രം സമീപിക്കണമെന്ന്​ കുടുംബങ്ങളോടും തൊഴിൽ ഉടമകളോടും മന്ത്രാലയം അഭ്യർഥിച്ചു. യു.എ.ഇയിലുടനീളം ലൈസൻസുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്​മെന്‍റ്​ സ്ഥാപനങ്ങളുടെ പേരും സ്ഥലവും മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്​സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്​തമാക്കി.

അംഗീകാരമില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്​മെന്‍റ്​ ഏജൻസികളുമായും ഇത്തരം സേവനങ്ങൾ നൽകുന്നുവെന്ന്​ കാണിച്ച്​ പരസ്യം ചെയ്യുന്ന വിശ്വസനീയമല്ലാത്ത സമൂഹമാധ്യമങ്ങളുമായും ഇടപാട്​ നടത്തുന്നത്​ വഞ്ചിക്കപ്പെടാനും തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടാനും ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

മന്ത്രാലയത്തിന്‍റെ ലൈസൻസും അംഗീകാരവും ഉണ്ടെന്ന്​ ഉറപ്പ്​ നൽകിയാണ്​ ഇത്തരം സമൂഹ മാധ്യമ അക്കൗണ്ടുകൾ തൊഴിലാളികളെയും തൊഴിലുടുമ​കളെയും വഞ്ചിക്കുന്നത്​. ഇവർക്കെതിരെ ശക്​തമായ നടപടി തുടരുമെന്നും മന്ത്രാലയവൃത്തങ്ങൾ മുന്നറിയിപ്പു നൽകി.

Tags:    
News Summary - Illegal domestic worker recruitment: 77 social media accounts closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-07-25 03:02 GMT