നിയമലംഘനം: യു.എ.ഇയിൽ സ്ഥാപനത്തിന്​ 50 ലക്ഷം ദിർഹം പിഴ

ദുബൈ: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ലംഘിച്ച സ്ഥാപനത്തിന്​ 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ്​ ആൻഡ്​ കമ്മോഡിറ്റീസ്​ അതോറിറ്റി (എസ്​.സി.എ). നിയമനടപടികൾക്കായി സ്ഥാപനത്തെ പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറുകയും ചെയ്തു.

അതോറിറ്റി നടത്തിയ പരിശോധനയിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയും ഭീകര സംഘടനകൾക്ക്​ ധനസഹായം നൽകുന്നതിനെതിരെയുമുള്ള നിയമങ്ങൾ സ്ഥാപനം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. യു.എ.ഇയിലെ നിക്ഷേപകരെ ലക്ഷ്യം വെച്ച്​ തെറ്റിദ്ധരിപ്പിക്കുന്ന ഇടപാട്​ നടത്തുന്ന ഒരു വിദേശ കമ്പനിയുമായി സ്ഥാപനം ഒത്തുകളിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

അനധികൃതമായി ഇടപാടുകാരിൽ നിന്ന്​ നേട്ടമുണ്ടാക്കുന്നതിന്​ വിദേശ സ്ഥാപനം അതോറിറ്റിയുടെ ലൈസൻസ്​ ഉള്ളതായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Violation of law: UAE fines institution 5 million dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-07-25 03:02 GMT