സമൂഹിക മാധ്യമത്തിൽ അവഹേളനം: 50,000 ദിർഹം നഷ്ടപരിഹാരം; അബൂദാബി കുടുംബ കോടതിയുടേതാണ്​ വിധി

അബൂദാബി: സമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചതിന് നഷ്ടപരിഹാരമായി 50,000 ദിര്‍ഹം നല്‍കാന്‍ യുവാവിന് നിര്‍ദേശം നല്‍കി അബൂദാബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി. പരാതിക്കാരന്‍റെ കോടതിച്ചെലവുകളും ഇതുമായി ബന്ധപ്പെട്ട മറ്റു ചെലവുകളും പ്രതിയോട് വഹിക്കാനും കോടതി ഉത്തരവിട്ടു.

സമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച്​ യുവാവ്​ കോടതിയെ സമീപിക്കുകയായിരുന്നു. കേസ്​ പരിഗണിച്ച്​ കോടതി കുറ്റാരോപിതനെതിരേ 10,000 ദിര്‍ഹം പിഴ ചുമത്തിയിരുന്നു. ഇതിനു പിന്നാലെ പ്രതിയുടെ നടപടിയിൽ തനിക്കുണ്ടായ മാനഹാനിക്കും മാനസികബുദ്ധിമുട്ടുകള്‍ക്കും നഷ്ടപരിഹാരമായി രണ്ടു ലക്ഷം ദിര്‍ഹം ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ട് മറ്റൊരു പരാതി കൂടി സമര്‍പ്പിക്കുകയായിരുന്നു പരാതിക്കാരന്‍.

പ്രതിയുടെ പ്രവൃത്തി പരാതിക്കാരന് അഭിമാനത്തേയും വികാരങ്ങളെയും ഹനിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് മുന്‍വിധിയെന്നു വിലയിരുത്തിയ കോടതി 50,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാന്‍ വിധിക്കുകയായിരുന്നു.

Tags:    
News Summary - Insult on social media; 50,000 dirhams compensation in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-07-25 03:02 GMT