ദുബൈ കാസർകോട് തെരുവത്ത് നജാത്തുൽ ഇസ്ലാം സ്വലാത്ത് മജ്ലിസ് സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിൻ ബ്രോഷർ പ്രകാശന ചടങ്ങ്
ദുബൈ: മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ദുബൈ കാസർകോട് തെരുവത്ത് നജാത്തുൽ ഇസ്ലാം സ്വലാത്ത് മജ്ലിസ് സഘടിപ്പിക്കുന്ന ‘ഇഅലാനെ സുറൂർ’ മീലാദ് കാമ്പയിൻ ബ്രോഷർ ജാഫർ അൽഹാദി തങ്ങൾ പ്രകാശനം ചെയ്തു.
ഇഷ്ക് മജ്ലിസ്, ബുർദ സദസ്സ്, ക്വിസ്, പൈതൃക യാത്ര എന്നിങ്ങനെ ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടക്കുന്നത്. സമാപന ദിവസമായ സെപ്റ്റംബർ 18ന് പ്രമുഖർ പങ്കെടുക്കും.
ദേര നൈഫ് പാർക്കിലെ നിംസ് കഫേയിൽ നടന്ന ചടങ്ങിൽ മുഹമ്മദ് സാബിത്ത് ഹുസൈൻ, അബ്ദുൽ ഖാദർ നദീർ വാഫി, മുഹമ്മദ് മഷൂദ്, ജീലാനി മുഹമ്മദ്, ഇസ്മായിൽ നസീഫ്, മുഹമ്മദ് ഷമീൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.