ഓവർസീസ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വി.എസ് അനുശോചനം
ദുബൈ: ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം സംഘടിപ്പിച്ചു. ദുബൈയിലെ പൊതുസമൂഹവും വിവിധ പ്രവാസി സംഘടന പ്രതിനിധികളും പങ്കെടുത്ത അനുശോചനയോഗത്തിൽ ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു.
പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം എൻ.കെ കുഞ്ഞഹമ്മദ്, യുവകലാസാഹിതി പ്രസിഡന്റ് സുഭാഷ് ദാസ്, അബ്ദുൽ സമദ് സഖാഫി (മർകസ്), പുന്നക്കൽ മുഹമ്മദാലി (ഐ.എൻ.സി), സത്താർ, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കഡോൺ, എബി (പ്രവാസി കേരള കോൺഗ്രസ്), അഷ്റഫ് തച്ചാരോത്ത് (ഐ.എൻ.എൽ), ബാബു (ജനതദൾ), ടി.പി. രാജീവ് (ദർശന- എൻജിനീയറിങ് കോളജ് അസോസിയേഷൻ), അഫ്സൽ ചെമ്പേരി (ഒരുമ), ലോക കേരളസഭ അംഗം സർഗ റോയ്, ജമാൽ (കൈരളി ടി.വി), എഴുത്തുകാരൻ അജിത് കണ്ടല്ലൂർ, മലയാളം മിഷൻ ദുബൈ ചാപ്റ്റർ സെക്രട്ടറി ദിലീപ്, ഓർമ സെക്രട്ടറി ജിജിത അനിൽകുമാർ മനാഫ്, അയൂബ്, ദല മുൻ ജനറൽ സെക്രട്ടറി മോഹൻ മോറാഴ, കെ.വി. സജീവൻ, മനോഫർ വെള്ളക്കടവ്, ആയതുല്ല എന്നിവർ അനുശോചനം അറിയിച്ചു. ഓർമ പ്രസിഡന്റ് ശിഹാബ് അധ്യക്ഷനായ യോഗത്തിൽ പ്രവാസി സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നും സംഘടനകളിൽനിന്നും അഞ്ഞൂറോളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.