ആരോഗ്യമുള്ള വൃക്കകൾക്ക് ദിവസവും എത്ര അളവ് വെള്ളം കുടിക്കണം? അറിയാം ഈ സത്യങ്ങൾ

പുരാതന കാലം മുതൽ വെള്ളം ജീവന്റെ ‘അമൃത’മായി കണക്കാക്കപ്പെടുന്നു. താപനില നിയന്ത്രിക്കുന്നതും പോഷകങ്ങൾ വഹിക്കുന്നതും മുതൽ മാലിന്യം പുറന്തള്ളുന്നതു വരെയുള്ള ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് മാത്രമല്ല, ദഹനത്തെ സഹായിക്കുന്നതിനും സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുന്നതിനും തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണക്കുന്നതിനും ഇത് വളരെ പ്രധാനമാണ്.

പുറമെ, വൃക്കകളുടെ ആരോഗ്യത്തിനും വെള്ളം അത്യാവശ്യമാണ്. വൃക്കകൾ നിങ്ങളുടെ ശരീരത്തിലെ വിലമതിക്കാനാവാത്ത ‘ഹീറോ’കളാണ്. മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യാനും, ഇലക്ട്രോലൈറ്റുകൾ സന്തുലിതമാക്കാനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും അത് 24 മണിക്കൂറും പണിയെടുക്കുന്നു. അതിനാൽ വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടത് നിർണായകമാണ്. കാരണം ഇത് അവഗണിക്കുന്നത് ശരീരത്തിൽ വിഷവസ്തുക്കളുടെ ശേഖരണത്തിലേക്ക് നയിച്ചേക്കാം. ഇത് ഉയർന്ന രക്തസമ്മർദ്ദം, വിളർച്ച, അസ്ഥി പ്രശ്നങ്ങൾ തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. നിങ്ങളുടെ വൃക്കകളെ സ്വാഭാവികമായി ആരോഗ്യകരമായി നിലനിർത്താൻ ദിവസേന ചെയ്യേണ്ട കാര്യങ്ങൾ അറിയാം. 

ഒരു ദിവസം എട്ട് ഗ്ലാസ് എന്നത് ഒരു സാധാരണ നിയമമാണെങ്കിലും പ്രായം, പ്രവർത്തന ക്ഷമത, കാലാവസ്ഥ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ ജലാംശത്തിന്റെ ആവശ്യകത വ്യക്തികളിൽ വ്യത്യാസ​പ്പെടുമെന്ന് വൃക്ക വിദഗ്ധർ ഇപ്പോൾ പറയുന്നു. ആഗോളതലത്തിൽ മുതിർന്നവരിൽ 7 പേരിൽ ഒരാളെ വിട്ടുമാറാത്ത വൃക്കരോഗം ബാധിക്കുന്നുവെന്നാണ് കണക്ക്. നിർജ്ജലീകരണം വൃക്കകളുടെ തകർച്ചക്ക് നിശബ്ദമായി കാരണമാകുന്നതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് അനുയോജ്യമായ ദൈനംദിന ജല ഉപഭോഗം മനസ്സിലാക്കുന്നത് എക്കാലത്തേക്കാളും അടിയന്തരമാണ്.

എന്തുകൊണ്ട് വൃക്കകൾ വെള്ളം ഇഷ്ടപ്പെടുന്നു ?

നിങ്ങളുടെ വൃക്കകൾ ദിവസവും ഏകദേശം 50 ഗാലൻ രക്തം ശുദ്ധീകരിക്കുന്നു. മാലിന്യങ്ങളും അധിക ദ്രാവകങ്ങളും മൂത്രത്തിലൂടെ നീക്കം ചെയ്തുകൊണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് അവ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്നു. യൂറിയ, സോഡിയം, വിഷവസ്തുക്കൾ തുടങ്ങിയ ദോഷകരമായ വസ്തുക്കളെ നേർപ്പിക്കുന്നു. എന്നാൽ, ആവശ്യത്തിന് വെള്ളമില്ലാതെ വരുമ്പോൾ ഈ പദാർത്ഥങ്ങളുടെ സാന്ദ്രത വർധിക്കുകയും വൃക്കയിലെ കല്ലുകൾ, മൂത്രനാളിയിലെ അണുബാധകൾ, ദീർഘകാല വൃക്ക തകരാറുകൾ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ഗവേഷകർ എന്തുപറയുന്നു​?

2021ലെ ഒരു പഠനത്തിൽ, ഉയർന്ന അളവിൽ വെള്ളം കഴിക്കുന്നത് വിട്ടുമാറാത്ത വൃക്ക രോഗത്തിന്റെ അപകടസാധ്യത കുറക്കുന്നുവെന്ന് കണ്ടെത്തി. ആവശ്യമായ വെള്ളം കുടിക്കുന്ന ആളുകൾക്ക് വിട്ടുമാറാത്ത വൃക്ക രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും, കൂടുതൽ വെള്ളം കുടിക്കുന്നത് എല്ലായ്പ്പോഴും നല്ലതല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് വൃക്കകളുടെ പ്രവർത്തന വൈകല്യമുള്ളവരിൽ അമിത ജലാംശം ഹൈപ്പോനാട്രീമിയക്ക് (സോഡിയത്തിന്റെ അളവ് അപകടകരമാംവിധം കുറയുന്ന അവസ്ഥ) കാരണമാകും. 

8 ഗ്ലാസ് നിയമം: സത്യ​മെന്ത്​?

പ്രതിദിനം 8 ഗ്ലാസ് വെള്ളം (2 ലിറ്റർ) കുടിക്കണമെന്ന ദീർഘകാല നിയമം പൊതുവായി പിന്തുണക്കേണ്ട ഒന്നല്ല എന്ന് സമീപകാല കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. വ്യക്തിഗത ആവശ്യങ്ങൾക്കണനുസരിച്ച് ഇത് വ്യാപകമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് അതിന്റെ കാരണം. ശരീരഭാരവും വലിപ്പവും, കാലാവസ്ഥ ( ഉദാ: കൂടുതൽ ജലനഷ്ടം വരുത്തുന്ന ചൂട്), ഭക്ഷണക്രമം (ഉദാ: ഉയർന്ന ഉപ്പ് അല്ലെങ്കിൽ പ്രോട്ടീൻ) മെഡിക്കൽ അവസ്ഥകൾ (ഉദാ: വൃക്കരോഗം, പ്രമേഹം, ഹൃദയത്തിന്റെ അനാരോഗ്യം), മരുന്നുകൾ തുടങ്ങിയ ഘടകങ്ങൾ മൂലം വെള്ളത്തിന്റെ ഉപഭോഗം ഓരോരുത്തരിലും വ്യത്യാസ​പ്പെടാം.

ആരോഗ്യമുള്ള വൃക്കകൾക്ക് എത്ര വെള്ളം ആവശ്യമാണ്?

‘മയോ’ ക്ലിനിക്കിന്റെ അഭിപ്രായത്തിൽ എല്ലാ പാനീയങ്ങളിൽ നിന്നും ഭക്ഷണങ്ങളിൽ നിന്നും ദിവസേനയുള്ള വെള്ളം പുരുഷൻമാർക്ക് 3.7 ലിറ്ററും (15.5 ഗ്ലാസ്), സ്ത്രീകൾക്ക് 2.7 ലിറ്ററും (11.5 ഗ്ലാസ്) ആണ്.  ഇതിൽ ​​െപ്ലയ്ൻ വെള്ളത്തിനൊപ്പം ചായ, കാപ്പി, പഴ സത്തുകൾ, സൂപ്പുകൾ എന്നിവ ഉൾപ്പെടുന്നു. വൃക്കകളുടെ പ്രവർത്തനത്തിന് നെഫ്രോളജിസ്റ്റുകൾ സാധാരണയായി നിർദേശിക്കുന്നത് ശരാശരി ആരോഗ്യമുള്ള മുതിർന്ന വ്യക്തിക്ക് പ്രതിദിനം 1.5 മുതൽ 2 ലിറ്റർ വരെ (6-8 കപ്പ്) പ്ലെയിൻ വെള്ളമാണ്.

നിങ്ങൾ ചൂടുള്ള കാലാവസ്ഥയിലാണ് ജീവിക്കുന്നതെങ്കിൽ, ഗുരുതര വൃക്കരോഗം പോലുള്ള അവസ്ഥകൾ ഇല്ലെങ്കിൽ, വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ നിങ്ങളുടെ മൂത്രം നേർപ്പിക്കുക എന്നതാണ് പ്രധാനം. പ്രതിദിനം കുറഞ്ഞത് 2.5 ലിറ്റർ മൂത്രം ഉൽപാദിപ്പിക്കണം. അതിനായി സാധാരണ 3 ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്. 

നിങ്ങൾ ആവശ്യത്തിന് കുടിക്കുന്നുണ്ടോ?

ഇത് എങ്ങനെ അറിയും? നിങ്ങളുടെ ശരീരത്തിന്റെ സൂചനകൾ ശ്രദ്ധിക്കാൻ വിദഗ്ധർ ശിപാർശ ചെയ്യുന്നു. ഇളം മഞ്ഞ മൂത്രം ഒരു നല്ല ലക്ഷണമാണ്. കടും മഞ്ഞ നിറം നിങ്ങൾക്ക് കൂടുതൽ വെള്ളം ആവശ്യമാണെന്ന് അർത്ഥമാക്കുന്നു. ഒരു ദിവസം 6-8 തവണ മൂത്രമൊഴിക്കുക, അപൂർവ്വമായി മാത്രം ദാഹം തോന്നുകയോ വായ വരണ്ടതായി അനുഭവപ്പെടുകയോ ചെയ്യുക, മന്ദതയോ തലകറക്കമോ അനുഭവപ്പെടാതിരിക്കുക എന്നിവയെല്ലാം ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ട് എന്നതിന്റെ തെളിവാണ്. നേരെ മറിച്ചാണെങ്കിൽ ഇത് നിർജ്ജലീകരണത്തിന്റെ സാധാരണ ലക്ഷണങ്ങളുമാണ്. 

കാപ്പി, ചായ, മറ്റ് പാനീയങ്ങൾ എന്നിവ കഴിച്ചാൽ?

കാപ്പിയും ചായയും മിതമായി കഴിക്കുന്നത് നിങ്ങളുടെ ജലാംശ ലക്ഷ്യങ്ങളിൽ ചേർക്കാമെങ്കിലും, അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ 2016ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കഫീൻ അടങ്ങിയ പാനീയങ്ങൾ ദൈനംദിന ദ്രാവക സന്തുലിതാവസ്ഥക്ക് കാരണമാകുന്നുവെന്നാണ്. പഞ്ചസാര അടങ്ങിയ സോഡകളും എനർജി ഡ്രിങ്കുകളും അവർ നിരുത്സാഹപ്പെടുത്തുന്നു. കാരണം ഉയർന്ന പഞ്ചസാരയും ഫോസ്ഫേറ്റും വൃക്കകളുടെ പ്രവർത്തനത്തെ വഷളാക്കുകയും വൃക്കയിലെ കല്ലുകളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. മദ്യത്തിനും ഒരു ഡൈയൂററ്റിക് ഫലമുണ്ട്. ഇത് സംഭാവന ചെയ്യുന്നതിനേക്കാൾ കൂടുതൽ ദ്രാവക നഷ്ടത്തിന് കാരണമാകുന്നു. 

വെള്ളംകുടി നിയന്ത്രിക്കേണ്ടവർ ആരൊക്കെ?

മിക്ക ആളുകളും കൂടിയ ജലാംശം പ്രയോജനപ്പെടുത്തുമ്പോൾ, ചില മെഡിക്കൽ അവസ്ഥകൾക്ക് നിയന്ത്രിത ജല ഉപഭോഗം ആവശ്യമാണ്. വൃക്ക തകരാറുള്ളവർ അല്ലെങ്കിൽ അവസാന ഘട്ടത്തിലുള്ള വൃക്ക രോഗികൾ, ഹൃദയസ്തംഭന സാധ്യതയുള്ളവർ, ലിവർ സിറോസിസ്, കുറഞ്ഞ സോഡിയം ഉള്ളവർ എന്നിവരാണ് ഇക്കൂട്ടർ.

അത്തരം സന്ദർഭങ്ങളിൽ, അമിതമായ ദ്രാവക ഉപഭോഗം നീർവീക്കം അല്ലെങ്കിൽ അപകടകരമാംവിധം കുറഞ്ഞ സോഡിയം അളവ് എന്നിവയിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ സുരക്ഷിതമായ ജല പരിധി നിർണ്ണയിക്കാൻ ഒരു ഡോക്ടറെയോ നെഫ്രോളജിസ്റ്റിനെയോ സമീപിക്കാം. വൃക്ക പ്രശ്നങ്ങൾ, ഹൃദയ അവസ്ഥകൾ അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയുള്ള വ്യക്തികൾക്ക് ഇത് വളരെ പ്രധാനമാണ്.

Tags:    
News Summary - Kidney health: How much water do you need to drink daily for healthy kidneys?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.