പ്രമേഹമുള്ളവർക്ക് അത്തിപ്പഴത്തിന്‍റെ ഗുണങ്ങൾ

ഡ്രൈ ഫ്രൂട്ട്സിൽ ഏറെ പേർ കഴിക്കുന്ന ഒന്നാണ് അത്തിപ്പഴം. ഏറെ ആരോഗ്യ ഗുണങ്ങളുണ്ട് ഈ പഴത്തിന്. ചിലർ ഭക്ഷണത്തോടൊപ്പവും ചിലർ ലഘുഭക്ഷണമായിത്തന്നെയും അത്തിപ്പഴം കഴിക്കാറുണ്ട്. അത്തിപ്പഴത്തെക്കുറിച്ചും ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അറിയാം...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും

അത്തിപ്പഴത്തിന് മധുരമുണ്ടെന്ന് കരുതി പേടിക്കേണ്ട എന്ന് മാത്രമല്ല, ഇത് ചെറിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും.

ഗ്ലൈസെമിക് ഇൻഡക്‌സ് (ജി.ഐ) കുറഞ്ഞ ഭക്ഷണങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കാൻ നല്ലതാണ്. കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ സാവധാനത്തിലുള്ള വർധനവിനേ കാരണമാകൂ. അത്തിപ്പഴത്തിന് താഴ്ന്നതും മിതമായതുമായ ജി.ഐ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത് പ്രമേഹമുള്ളവർക്ക് അനുയോജ്യമായ ഓപ്ഷനാണ്.

പ്രമേഹമുള്ളവർക്ക് നാരുകൾ അടങ്ങിയ ഭക്ഷണം അത്യന്താപേക്ഷിതമാണ്. അത്തിപ്പഴം ഭക്ഷണ നാരുകളുടെ മികച്ച ഉറവിടമാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.


ഹൃദയാരോഗ്യം

അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. മാത്രമല്ല, അത്തിപ്പഴത്തിലുള്ള പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കും. ഇത് ഹൃദ്രോഗസാധ്യത കുറയുക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന്

അത്തിപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. അത്തിപ്പഴം ശീലമാക്കുന്നത് ബലമുള്ള എല്ലുകൾക്ക് കാരണമാകും. കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

ദഹനം എളുപ്പമാക്കം, ശരീരഭാരം നിയന്ത്രിക്കും

ഒരു അത്തിപ്പഴം ദിവസവും കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നാരുകൾ ധാരാളം അടങ്ങിയതിനാൽ വയർ നിറഞ്ഞു എന്ന തോന്നലുണ്ടാക്കാനും അനാവശ്യമായി ലഘുഭക്ഷണം കഴിക്കുന്നതു തടയാനും സാധിക്കും.
ഉണക്കിയ അത്തിപ്പഴത്തിലെ അയൺ, സിങ്ക് എന്നിവ രോഗപ്രതിരോധശക്തി വർധിപ്പിക്കും.
മാത്രമല്ല, അസിഡിറ്റിയും മലബന്ധംവും അടക്കമുള്ള ഉദരപ്രശ്നങ്ങൾക്ക് പരിഹാരമാകും. രാത്രി വെള്ളത്തിലിട്ട് വെച്ച് കുതിർത്തശേഷം രാവിലെ അത്തിപ്പഴം കഴിക്കുന്നത് മലബന്ധം കുറയ്ക്കും.

തിളക്കമുള്ള ചർമ്മത്തിന്

ധാരാളം ആന്റിഓക്സിഡന്റുകളും വൈറ്റമിൻ എ, ഇ, കെ എന്നിവയും അടങ്ങിയ അത്തിപ്പഴം തിളക്കമുള്ള ചർമ്മം നൽകും. എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമരോഗങ്ങൾ തടയാനും സാധിക്കും. 

Tags:    
News Summary - health benefits of Fig

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.