ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ പ്രമുഖ ബ്രാൻഡായ ഏഥർ അവരുടെ പുതിയ സ്കൂട്ടർ ഈമാസം 30ന് പുറത്തിറക്കുന്നു. ഏഥർ അവരുടെ പുതിയ സ്കൂട്ടർ പുതിയ ഇഎൽ പ്ലാറ്റ് ഫോമിലാണ് നിർമിച്ചിട്ടുള്ളതാണെന്ന് കമ്പനി സി.ഇ.ഒ തരുൺ മെഹ്ത എക്സ് പ്ലാറ്റ് ഫോമിലൂടെ അറിയിച്ചു.
നിലവിലെ മോഡലുകളായ ഏഥർ450, രിസ്ത എന്നിവക്കുശേഷമുള്ള പുതിയ സ്കൂട്ടർ ടി.വി.എസ് മോട്ടോർസ്, ഹീറോ മോട്ടോ കോർപ്സിന്റെ വിദ. ഒല ഇലക്ട്രിക്. ബജാജ് ഓട്ടോ എന്നിവരുടെ സ്കൂട്ടറുകൾക്ക് ഭീഷണിയായിരിക്കും. ഇഎൽ പ്ലാറ്റ് ഫോമിന്റെ ഡിസൈനിങ് തന്നെ പുതിയ ഇലക്ട്രിക് വാഹന നിർമാണത്തിന് സഹായിക്കുംവിധമുള്ളതാണ്.നിലവിലെ ഏഥർ 450 പ്ലാറ്റ്‌ഫോമിലെ ബാറ്ററി, ഏഥർസ്റ്റാക്ക് എന്നിവയിൽ നിന്നുള്ള ഘടകങ്ങൾക്കൊപ്പം അപ്‌ഡേറ്റ് ചെയ്ത പവർട്രെയിനും ഇലക്ട്രോണിക്‌സ് യൂനിറ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഹന നിർമാണചെലവ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനൊപ്പം ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി ഉദ്ദേശിച്ചിട്ടുള്ള പുതിയ മോഡലുകൾക്കായി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. ഏഥറിന്റെ നെക്സ്റ്റ് ജനറേഷൻ ഫാസ്റ്റ് ചാർജറുകളും അടുത്തുതന്നെ പുറത്തിറക്കും. ഏഥർ വാഹനങ്ങളുടെ ചാർജിങ്ങിലുള്ള കാര്യക്ഷമത വർധിപ്പിക്കാൻ ഇതുപകരിക്കും. പുതുതായി അപ്ഡേറ്റ് ചെയ്ത സോഫ്റ്റ് വെയർ ഏഥർ സ്റ്റാക് 7.0 പുറത്തിറക്കുന്നുണ്ട്. പുതിയ സോഫ്റ്റ് വെയറിന്റെ വരവോടെ കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ഏഥറിന് അവരുടെ ഉപഭോക്താക്കൾക്ക് നൽകാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.