കൊച്ചി: ഫോക്സ് വാഗൺ ഇന്ത്യ കേരളത്തിൽ വിർട്ടസ്, ടൈഗൺ മോഡലുകൾക്കായി പുതിയ ഫ്ലാഷ് റെഡ് കളർ ഓപ്ഷൻ പുറത്തിറക്കി. ഓണഘോഷത്തോടനുബന്ധിച്ച് സ്പോർട്ടി സ്റ്റൈലിലും ആകർഷകമായ രൂപകൽപന ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനാണ് പുതിയ നിറം അവതരിപ്പിച്ചത്.
ചിങ്ങം ഒന്നിന്റെ ശുഭ സന്ദർഭത്തിൽ 106 കാറുകൾ വിതരണം ചെയ്ത് കമ്പനി ഉപഭോക്താക്കളുമായി ആഘോഷിച്ചു. ടൈഗൺ, വിർട്ടസ് എന്നിവയുടെ ജിടി ലൈൻ വേരിയന്റിലാണ് ഫ്ലാഷ് റെഡ് കളർ ഓപ്ഷൻ ലഭ്യമാവുക.
25.65 സെന്റിമീറ്റർ വി.ഡബ്ല്യു പ്ലേ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, 20.32 സെന്റിമീറ്റർ ഡിജിറ്റൽ കോക്‌പിറ്റ്, ആർ 17 ‘കാസിനോ’ ബ്ലാക്ക് അലോയ് വീൽ, 6 എയർബാഗുകൾ - ഫ്രണ്ട്, സൈഡ് കർട്ടൻ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സ്മാർട്ട് ടച്ച് ‘ക്ലൈമട്രോണിക്‌സ്’ ഓട്ടോ എ.സി എന്നിവ ജി.ടി ലൈൻ വേരിയന്റിന്റെ സവിശേഷതയാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോക്‌സ് വാഗൺ ഷോറൂം സന്ദർശിക്കുകയോ www.volkswagen.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.