ടെസ്‌ല മോഡൽ Y L
ന്യൂഡൽഹി: അമേരിക്കൻ ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്‌ല അവരുടെ മോഡൽ വൈ വകഭേദത്തിന്റെ L 6 സീറ്റർ ക്രോസ് ഓവർ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ടെസ്‌ലയുടെ ബെസ്റ്റ് സെല്ലിങ് ക്രോസ്ഓവർ എസ്.യു.വിയായ മോഡൽ വൈയുടെ മറ്റൊരു വേരിയന്റായാണ് L വിപണിയിലെത്തുന്നത്. 3,39,000 ചൈനീസ് യുവാനാണ് (41.17 ലക്ഷം) മോഡൽ വൈ L 6 സീറ്റർ ക്രോസ്ഓവറിന്റെ എക്സ് ഷോറൂം വില.
2+2+2 സീറ്റിങ് രീതിയിലാണ് മോഡൽ വൈ L 6 സീറ്റർ സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് മോഡൽ വൈയിൽ നിന്നും ഒട്ടനവധി ഫീച്ചറുകൾ L വകഭേദത്തിലുണ്ട്. 4976 എം.എം നീളവും 1982 എം.എം വീതിയും 1668 എം.എം ഉയരവും 3040 എം.എം വീൽ ബേസിലുമാണ് L വകഭേദം വിപണിയിലെത്തിയത്.
19 ഇഞ്ച് അലോയ് വീൽസ്, നീളമുള്ള റൂഫ് ലൈൻ, വലിയ ക്വാർട്ടർ ഗ്ലാസ് തുടങ്ങിയവ L വകഭേദത്തിന്റെ പുറത്തെ പ്രത്യേകതകളാണ്. ഉൾവശത്തായി 16 ഇഞ്ച് ടച്ച്സ്ക്രീൻ, 18 സ്‌പീക്കറുകൾ, മുൻവശത്തേയും രണ്ടാം നിരയിലെയും സീറ്റുകൾ ഹീറ്റഡും വെന്റിലേറ്റഡുമാണ്. മൂന്നാം നിരയിലെ സീറ്റുകൾ ഹീറ്റ് മാത്രം വാഗ്‌ദാനം ചെയ്യുന്നു.
ഓൾ-വീൽ ഡ്രൈവ് പവർട്രെയിനിൽ എത്തുന്ന L വകഭേദത്തിന്റെ മുൻവശത്തെ ഇലക്ട്രിക് മോട്ടോർ 193 എച്ച്.പി കരുത്തും റിയർ ഇലക്ട്രിക് മോട്ടോർ 269 എച്ച്.പി കരുത്തും ഉത്പാദിപ്പിക്കാൻ പ്രാപ്തമായതാണ്. 82 kWh ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 751 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നതായി ചൈന ലൈറ്റ്-ഡ്യൂട്ടി വെഹിക്കിൾ ടെസ്റ്റ് സൈക്കിൾ (CLTC) അവകാശപ്പെട്ടു. 4.5 സെക്കന്റ് കൊണ്ട് L വകഭേദം 0-100 kph സഞ്ചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.