സൂചനാത്മക ചിത്രം

ഡൽഹിയിൽ ഡബ്ൾഡക്കർ ബസുകൾ വീണ്ടുമെത്തുന്നു

ഡൽഹി: രാജ്യതലസ്ഥാന രാജപാതകളിലേക്ക് ഡബ്ൾഡക്കർ ബസുകൾ വരുന്നു. മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷമാണ് ഇരുനില ബസുകളുടെ തിരിച്ചുവരവ്. 1989ൽ പുറത്തിറക്കിയ ബസുകളുടെ കാലപ്പഴക്കം മൂലമായിരുന്നു നിരത്തുകളിൽനിന്ന് പിൻവലിച്ചതെങ്കിലും തിരിച്ചുവരവ് ആർഭാടമായി തന്നെയായിരിക്കുമെന്നാണ് ഡൽഹി ട്രാൻസ്​പോർട്ട് കോർപറേഷ​​ന്റെ അഭിപ്രായം.

നാട്ടുകാർക്കും പ്രകൃതിക്കും അനുയോജ്യമാകും വിധം ഇലക്ട്രിക് ബസുകളുമായാണ് അശോക് ലേലാൻഡ് എത്തുന്നത്.ഡൽഹിയിലെ തിരഞ്ഞെടുത്ത റൂട്ടുകളിലൂടെയാണ് ബസ് സർവിസ് ഉണ്ടാവുക. ആദ്യ ഘട്ടമെന്ന നിലയിൽ അശോക് ലേലാൻഡ് ഡൽഹി ട്രാൻസ്​പോർട്ട് കോർപറേഷന് സിഎസ്ആർ ഫണ്ടിൽനിന്ന് ആദ്യ ബസ് നൽകി. 4.75 മീറ്റർ നീളവും 9.8 മീറ്റർ ഉയരവും 63 ലധികം പേർക്ക് സഞ്ചരിക്കാവുന്ന ബസ് ഓഖ്‍ല ഡിപ്പോയിൽനിനന് ഗതാഗതമ​​ന്ത്രി പങ്കജ് കുമാർ സിങ് ട്രയൽ റൺ ഉദ്ഘാടനം ചെയ്തു.

അടുത്ത രണ്ടു ബസുകൾ കൂടി ഉടനെത്തുമെന്നും മന്ത്രി അറിയിച്ചു. ഇരുനിലബസുകളുടെ വരവ് ഡൽഹിയുടെ രാജവീഥിക​​ളെ കൂടുതൽ മനോഹരമാക്കും. പ​ക്ഷേ ​​ൈഫ്ല ഓവറുകളും മരക്കമ്പുകളും ​വൈദ്യുതി ലൈനുകളും ബസ് യാത്രക്ക് തടസ്സമാവുമെങ്കിലും അതൊഴിവാക്കിയുളള റൂട്ടുകളാവും തിരഞ്ഞെടുക്കുക. ബസി​െൻറ രണ്ടാം നിലയിലിരുന്നുള്ള ഡൽഹി മാർക്കറ്റുകളുടെ കാഴ്ച മനോഹരമാണ്.

1949 ലായിരുന്നു ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ഡബ്ൾഡക്കർ ബസ് സർവിസ് ആരംഭിച്ചത്. അന്ന് ഡൽഹിയുടെ അഭിമാനമായിരുന്നു. കശ്മീർ ഗേറ്റ്, ഓൾഡ് ഡൽഹി, കരോൾ ബാഗ്, കൊണാട്ട് ​േപ്ലസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇരുനില ബസുകൾ സർവിസ് നടത്തിയിരുന്നു. അന്നത്തെ ഡൽഹിയുടെ മുക്കിലും മൂലയിലും ബസുക​​ളെത്തുമായിരുന്നു. പ്രകൃതിക്കും ജനങ്ങൾക്കും ദോഷകരമാവാത്ത ഇലക്​ട്രിക് ഡബ്ൾഡക്കർ ബസുകളുടെ വരവ് ഡൽഹിയിലുള്ളവരുടെ യാത്രാസുരക്ഷക്കുകൂടി മുൻഗണന നൽകിയുള്ള ഡൽഹി സർക്കാറിന്റെ അഭിമാന പദ്ധതിയാണ്.

Tags:    
News Summary - Double-decker buses are returning to Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.