സാഹസിക യാത്രികർക്കായി സൈഡ്കാറുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ

ആയിരത്തിതൊള്ളായിരത്തി എഴുപത്തഞ്ചിൽ റിലീസായ ഷോലെ എന്ന ബോളിവുഡ് ഹിറ്റ് സിനിമയിലെ ‘യേ ദോസ് തി ഹം നഹി തോടേ​ങ്കേ’ എന്ന പാട്ട് ആരും മറന്നുകാണില്ല. ബുള്ളറ്റും വീരുവും(ധർമേന്ദ്ര) അതിനരികിലെ സൈഡ് കാറിലിരിക്കുന്ന ജെയ്യിനെയും (അമിതാഭ് ബച്ചൻ) ഓർക്കാത്തവരുമുണ്ടാവില്ല. വിന്റേജ് രീതിയിലുള്ള സൈഡ്കാറുമായാണ് റോയ​ൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 എത്തുന്നത്.

 എൻഫീൽഡി​ന്റെ മോഡലുകളെ കാലത്തിനും ന്യൂജെനുകൾ ആഗ്രഹിക്കുന്ന രീതിയിലും പരിഷ്‍കരിച്ച് ഇന്ത്യൻ നിരത്തുകൾ വാഴുകയാണവർ. ഇന്ത്യൻ സാഹചര്യത്തിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ഈ അവകാശവാദങ്ങൾ ശരിവെക്കുന്നതാണ്. ഏറ്റവും പുതിയ വാട്‌സോണിയൻ സൈഡ്‌കാറുകൾ ഇന്റർസെപ്റ്റർ 650-നായി രൂപകൽപന ചെയ്തിരിക്കുകയാണവർ, "സാഹസികർക്ക്" വേണ്ടിയുള്ളതാണെന്ന പേരിലുള്ള ഈ മാറ്റം കൂടുതൽ യുവത്വങ്ങൾ ഏറ്റെടുക്കും. മോട്ടോർസൈക്കിളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ദീർഘദൂര യാത്രികർക്കും സൗഹൃദങ്ങൾക്കും പുതിയ യാത്രാനുഭവമായിരിക്കും സമ്മാനിക്കുക.

പാരലൽ-ട്വിൻ മോട്ടോർ സൈക്കിളുമായി കൂട്ടിയിണക്കിയ റിഗ് വാട്‌സോണിയന്റെ ‘ഗ്രാൻഡ് പ്രിക്സ്’ സൈഡ്‌കാറിന്റെ മോഡലാണ്. യാത്രികരുടെ കൂടുതൽ ലഗേജുകൾ വഹിക്കാൻ ശേഷിയുള്ളതാണ് സൈഡ്കാറുകൾ. ബൈക്കിൽ എൻഡ്യൂറോ ടയറുകൾക്കൊപ്പം ഫ്ലൈ സ്‌ക്രീൻ, ഹാൻഡ്‌ഗാർഡുകൾ, ഹെഡ്‌ലൈറ്റ് ഗ്രിൽ തുടങ്ങിയവയും ഘടിപ്പിച്ചിരിക്കുന്നു. സ്റ്റാൻഡേർഡ് ബ്ലാക്ക് അലോയ് ബീഡിങ്, സ്‌ക്രീൻ സറൗണ്ട്, പെരിമീറ്റർ ഫ്രെയിം ബംപർ, വീൽ റിം എന്നിവയും ഉൾപ്പെടുന്നു. എന്നിരുന്നാലും, ആക്‌സസറികളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല.

സൈഡ്‌കാർ ഫ്രെയിമിലെ ബ്രാക്കറ്റുകളിൽ ബോൾട്ട് ചെയ്‌തിരിക്കുന്ന കാരിയറുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ജോഡി 5 ലിറ്റർ ജെറി ക്യാനുകളും സൈഡ്‌കാറിൽ ലഭിക്കും. ഹാൻഡിൽബാറിലെ സ്വിച്ച് ഗിയറുകളിൽ വയർ ചെയ്‌ത സ്‌പോട്ട്‌ലൈറ്റുകൾ, ഒരു അധിക-വലിയ ഫ്രണ്ട് ലഗേജ് റാക്ക്, രണ്ട് അധിക-വലിയ പിൻ ലഗേജ് റാക്കുകൾ, ഒന്നിൽ മാപ്പ് റീഡിങ് ലൈറ്റുള്ള ഇരട്ട 12V സോക്കറ്റുകൾ, ഒരു പാസഞ്ചർ ഗ്രാബ് റെയിൽ, ബ്ലോക്ക് പാറ്റേൺ ടയറുകൾ എന്നിവയുമുണ്ട്.

1912 മുതൽ സൈഡ്‌കാറുകൾ നിർമിക്കുന്ന ഒരു ബ്രിട്ടീഷ് കമ്പനിയാണ് വാട്‌സോണിയൻ. സാധാരണയായി, മോട്ടോർസൈക്കിളുകൾ വാഹനയുടമയുടെ ആവശ്യത്തിനനുസരിച്ച് മോഡിഫിക്കേഷനുകൾക്കായി വരുത്തി നൽകുന്ന കമ്പനിയാണ്. റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ന്റെ നിറങ്ങൾക്കനുസരിച്ചുള്ള സൈഡ്‌കാറുകളും നിർമിച്ചു നൽകുന്നു.

Tags:    
News Summary - Royal Enfield Interceptor with sidecar for adventurers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.