മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

സുരക്ഷ വർധിപ്പിച്ചു! വിൽപ്പനയിൽ റെക്കോഡ് നേട്ടം; മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലിങ് മോഡലായി 'സ്വിഫ്റ്റ് ഡിസയർ'

ന്യൂഡൽഹി: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2025 ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ചു. ഇന്ത്യൻ വാഹന നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ മാസം 3.48 ലക്ഷം യൂനിറ്റ് വാഹനങ്ങൾ വിൽപ്പന നടത്തിയിട്ടുണ്ട്. ഇത് മുൻ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതിൽ 1,70,570 യൂനിറ്റുകൾ കയറ്റുമതി ചെയ്തതായും കമ്പനി അവകാശപ്പെടുന്നുണ്ട്.

2025 ജൂലൈയിൽ മാത്രം 20,895 യൂനിറ്റ് വിൽപ്പനയോടെ മാരുതി സുസുക്കി 'ഡിസയർ' കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറി. പാസഞ്ചർ വാഹന വിപണിയിൽ എസ്‌.യു.വികൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബോഡി സ്റ്റൈലായി മാറിയ സമയത്താണ് ഒട്ടും വിട്ടുകൊടുക്കാതെയാണ് ഈ കോം‌പാക്റ്റ് സെഡാൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നത്.

ഡിസയറിന് തൊട്ടുപിന്നാലെ എർട്ടിഗയും മൂന്നാം സ്ഥാനം നേടി. അതേസമയം എസ്‌.യു.വി വിഭാഗത്തിൽ കമ്പനിയെ പ്രതിനിധീകരിക്കുന്നത് ബ്രെസ്സയും ഫ്രോങ്ക്സും ആണ്. 2025 ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് മോഡലുകളിൽ ഏഴെണ്ണം മാരുതി സുസുക്കി കാറുകളാണെന്നും കമ്പനി അവകാശപ്പെട്ടു.

2025 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ സി.എൻ.ജി വാഹനങ്ങൾ 11 ശതമാനം വളർച്ച കൈവരിച്ചതായും 52,000 യൂനിറ്റുകളുടെ വിൽപ്പന നടത്തിയതായും മാരുതി അവകാശപ്പെടുന്നുണ്ട്. ഇത് ഏകദേശം 16 ശതമാനത്തിന്റെ അധിക വളർച്ച കൈവരിച്ചിട്ടുണ്ട് കമ്പനി പറഞ്ഞു. 2025 ജൂലൈയിൽ കമ്പനി തങ്ങളുടെ എല്ലാ മോഡലുകളിലും വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡാക്കി വാഹനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തിയിരുന്നു. ആകെ 140 വേരിയന്റുകളാണ് വിൽപ്പനയിലുള്ളത്. എന്നിരുന്നാലും ചെറിയ കാറുകളിൽ ആറ് എയർബാഗുകൾ ഉൾപ്പെടുത്തുന്നത് വാഹനത്തിന്റെ വില വർധിപ്പിക്കുമെന്നും മാരുതി സുസുക്കി പറഞ്ഞു.

Tags:    
News Summary - Safety has been enhanced! Record sales; 'Swift Dzire' becomes Maruti Suzuki's best-selling model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.