പറന്നുപോയ പട്ടത്തെ പിന്തുടരുന്നതിനിടെ 7 വയസ്സുകാരനെ ഓടയിൽ വീണ് കാണാതായി

ന്യൂഡൽഹി: ഡൽഹിയിൽ പറന്നുപോയ പട്ടത്തെ പിന്തുടരുന്നതിനിടെ 7 വയസ്സുകാരനെ ഓടയിൽ വീണ് കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. കുട്ടിയെ കണ്ടെത്തുന്നതിന് തിരച്ചിൽ നടത്തിയെങ്കിലും രാത്രിയിൽ വെളിച്ചക്കുറവിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചുവെന്ന് പൊലീസ് അറിയിച്ചു.

പട്ടത്തെ പിന്തുടരുന്നതിനിടെ കുട്ടി വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടം നടന്നയുടൻ നാട്ടുകാരും പൊലീസും ചേർന്ന രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

ഓടയുടെ ഒഴുക്ക് പലയിടങ്ങളിലും തടഞ്ഞുകൊണ്ട് ശനിയാഴ്ച തിരച്ചിൽ പുനരാരംഭിച്ചു. കുട്ടിക്ക് വേണ്ടി ശക്തമായ തിരച്ചിൽ നടക്കുകയാണെന്നും കുടുംബത്തിന് സാധ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - 7 year old fell into drainage while following kite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.